Trending Now

കുമ്പഴയില്‍ കടത്തിണ്ണയിൽ ഇരുന്നയാളിന്‍റെ ജനനേന്ദ്രിയം തെരുവ് നായ കടിച്ചു മുറിച്ചു

 
പത്തനംതിട്ട കുമ്പഴയില്‍ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന രണ്ടുപേരെ തെരുവ് നായക്കൂട്ടംകടിച്ചു . ഒരാളുടെ ജനനേന്ദ്രിയം നായ്ക്കൾ കടിച്ചുമുറിച്ചു. ചെ​ങ്ങ​റ സ്വ​ദേ​ശി വെ​ങ്കി​ടേ​ഷ് (61), കൂ​ട​ൽ നെ​ടു​മ​ണ്‍​കാ​വ് സ്വ​ദേ​ശി ഡേ​വി​ഡ് (50) എ​ന്നി​വര്‍ക്കാണ് പരിക്ക് . മത്സ്യ ചന്തയായ കുമ്പഴയില്‍ സുഹൃത്തുക്കളായ ഇരുവരും കടവരാന്തയിൽ സംസാരിച്ചിരിക്കുമ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിച്ചു . നായക്കൂട്ടം ഇരുവരെയും കടിച്ചു കുടഞ്ഞു . നിലവിളി ശബ്ദം കേട്ടാണ് സമീപ വാസികള്‍ ഓടിക്കൂടിയത്. രക്തത്തിൽ കുളിച്ചുകിടന്ന ഇവരെ പോലീസ് സഹായത്തോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജ​ന​നേ​ന്ദ്രി​യ​ത്തി​നു ക​ടി​യേ​റ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വെ​ങ്കി​ട​ശ്വേ​ര​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാണ്.അടിയന്തിര ശാസ്ത്ര ക്രിയകള്‍ നടത്തി .കുമ്പഴയില്‍ മൊത്ത വിതരണ മത്സ്യ ചന്ത പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടെ നൂറു കണക്കിന് തെരുവ് നായ്ക്കള്‍ മത്സ്യ അവശിഷ്ടം തിന്ന് കഴിയുന്നുണ്ട്.പത്തനംതിട്ട ജില്ലയില്‍ ഈ വര്‍ഷം മാത്രം നൂറ്റി പതിനേഴു ആളുകളെ തെരുവ് നായ കടിച്ചിട്ടുണ്ട്‌ എന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും അറിയുന്നത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!