ഹരിയാന അടക്കം ഉള്ള ഉത്തരേന്ത്യയില്‍ തക്കാളിക്ക് ചെറുകിട വ്യാപാര കേന്ദ്രങ്ങളില്‍ എണ്‍പത്തി രണ്ടു രൂപാ വില .മൊത്ത വിതരണ കേന്ദ്രത്തില്‍ നാല്‍പ്പതു രൂപയുടെ .നാല് മാസം മുന്‍പ് ബാംഗ്ലൂര്‍ അടക്കം ഒരു കിലോ തക്കാളി പഴത്തിനു അമ്പതു പൈസാ മാത്രം ആയിരുന്നു വില .മഴ കൂടിയത് ആണ് വില യുയരാന് കാരണം ആയി പറയുന്നു എങ്കിലും ജി എസ് ടി യുടെ കടന്നു വരവാണ് വില കൂടാന്‍ കാരണം ആയി ഉപഭോക്താക്കളുടെ പരാതി .കോളി ഫ്ലവര്‍,ബീന്‍സ് എന്നിവക്കും വില കൂടി .കോളിഫ്ലവര്‍ കിലോ നാല്പതു ,ബീന്‍സ് കിലോ അറുപതും കടന്നു .അന്യ സംസ്ഥാനത്ത് നിന്നുമാണ് കേരളത്തില്‍ പ്രധാനമായും പച്ചക്കറികള്‍ എത്തുന്നത് .പാവല്‍ ,പയര്‍ എന്നിവയ്ക്ക് അറുപതു രൂപാ തുടരുന്നു .നാടന്‍ ചെമ്പിന് പോലും നൂറ്റി ഇരുപതു രൂപയാണ് .ഇഞ്ചി നൂറും ,വെണ്ട,ചേന,കാച്ചില് ,എന്നിവയ്ക്ക് നാല്പതു രൂപാ തുടരുമ്പോള്‍ മുരിങ്ങക്കായ ഒരെണ്ണം അഞ്ചു രൂപയില്‍ വില്പന തുടരുന്നു .മത്തന്‍,കുമ്പളം എന്നിവയ്ക്ക് മുപ്പതു രൂപാ എത്തി ,പച്ച കായക്ക് അറുപതു രൂപാ ,കറിവേപ്പില മുന്‍പ് പച്ചക്കറി വാങ്ങുമ്പോള്‍ സൌജന്യ മായി കിട്ടിയിരുന്നു .ഒരു പിടി കറിവേപ്പില വേണം എങ്കില്‍ ഇരുപതു രൂപാ നല്‍കണം .അങ്ങനെ കമ്പോളനിലവാരം കൂടുമ്പോള്‍ അടുക്കള തോട്ടങ്ങള്‍ വിപുലീകരിക്കാന്‍ വീട്ടമ്മമാര്‍ തയാറായി മുന്നോട്ട് വരുന്നു .
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം