Trending Now

പ്രവാസികളെ ദ്രോഹിക്കുവാന്‍ “ഈ മാന്യന്‍ “:നടപടികളില്‍ പ്രതിക്ഷേധിക്കുക

 

പ്രവാസികളുടെ മൃത്യുദേഹം നാട്ടില്‍ കൊണ്ട് വരണം എങ്കില്‍ 48 മണിക്കൂര്‍ മുന്‍പ് രേഖകള്‍ എത്തിക്കുമെങ്കില്‍ മാത്രം വിമാനത്തില്‍ കയറ്റിയാല്‍ മതി എന്ന് കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ഹെല്‍ത്ത്‌ ഓഫീസ്സര്‍ മുഹമദ് ജലാലുധീന്‍റെ വികലമായ ഉത്തരവ് മൂലം ഷാര്‍ജയില്‍ അടക്കം മലയാളികളുടെ മൃത്യുദേഹം കൊണ്ട് വരാന്‍ കഴിയുന്നില്ല .ഇന്ത്യയില്‍ എമ്പാടും ഉള്ള പ്രവാസികളുടെ മനസ്സില്‍ തീ കോരിയിട്ട ഡെപ്യൂട്ടി ഹെല്‍ത്ത്‌ ഓഫീസ്സറുടെ നടപടികളില്‍ പ്രതിക്ഷേധിക്കുക .ഇയാളുടെ ഒരു ഇമെയില്‍ ആണ് ദുരന്തം ഉണ്ടാക്കിയത് .പ്രവാസികളെ ഒന്നടങ്കം ആശങ്കയില്‍ ആക്കിയ ഈ ജീവനക്കാരനെ പിരിച്ചു വിടണം എന്ന് പ്രവാസി സംഘടനകള്‍ ആവശ്യ പെട്ടു.
ഗൾഫിൽനിന്നു മൃതദേഹം നാട്ടിലെത്തിക്കാൻ പുതിയ നിബന്ധനയാണ് മുന്നോട്ട് വച്ചത് .കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയാതെ യാണ് ഇയാള്‍ അന്താരാഷ്‌ട്ര വിമാന കമ്പനികള്‍ക്ക് ഇമെയില്‍ അയച്ചത് . മൃതദേഹം അയക്കുന്നതിനു 48 മണിക്കൂർ മുൻപ് നാട്ടിലെ വിമാനത്താവളത്തിൽ രേഖകൾ എത്തിക്കണം. മൃതദേഹം നാട്ടിലെത്തിക്കാൻ ഇതിനാല്‍ ദിവസങ്ങളോളം കാക്കണം

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!