കാളകളെയോ യന്ത്രമോ ഉപയോഗിച്ച് വയൽ ഉഴുവാന്‍ പണമില്ലാത്തതിനാൽ കര്‍ഷകന്‍ സ്വന്തം പെണ്‍മക്കളെ നുകത്തില്‍ നിര്‍ത്തി വയല്‍ പണികള്‍ ചെയ്യിച്ചു . മധ്യപ്രദേശില്‍ നിന്നുമാണ് വാർത്താ ഏജൻസി എഎൻഐ ചിത്രം സഹിതം വാര്‍ത്ത പുറത്തുവിട്ടത്. സെഹോർ ജില്ലയിലെ ബസന്ദ്പൂർ പാൻഗിരിയിലാണ് കര്‍ഷകന്‍റെ ദുരിതം വിതക്കുന്ന വാര്‍ത്ത പുറത്തു വന്നത് ,സർദാർ കാഹ്‌ല എന്ന കർഷകൻ പതിനാറും പതിനൊന്നും വയസ് പ്രായമുള്ള തന്‍റെ രണ്ടു പെണ്‍മക്കളെകൊണ്ടാണ് കാളകളുടെ സ്ഥാനത്ത് നുകത്തില്‍ നിര്‍ത്തി നിലം ഉഴുവിപ്പിച്ചത്. കാർഷികാവശ്യത്തിനായി കാളകളെയോ വാടകയ്ക്ക് നിലം ഉഴുന്ന യന്ത്രമോ ഇടപാടാക്കാന്‍ കയ്യില്‍ പണം ഇല്ലാത്തതിനാല്‍ ആണ് കര്‍ഷകന്‍ ഈ സാഹസത്തിനു മുതിര്‍ന്നത് .കന്നുകാലികളെ വളര്‍ത്താന്‍ പോലും ഉള്ള സാമ്പത്തികം ഇല്ല.ഇടനിലക്കാര്‍ ചൂഷണം ചെയ്യുന്നതിനാല്‍ വിളവുകള്‍ക്ക് കാര്യമായ പണം കിട്ടില്ല.കര്‍ഷകന്‍റെ കഷ്ടപാടുകള്‍ വരച്ചു കാട്ടുന്ന ചിത്രം വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടതോടെ കര്‍ഷകനെ സഹായിക്കാന്‍ പ്രാദേശിക ഭരണ കൂടം മുന്നോട്ട് വന്നിട്ടുണ്ട്
Trending Now
- അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം