Trending Now

ഹാരിസണ്‍ മലയാളം കമ്പനിയുടെ ളാഹ തോട്ടത്തിലെ തൊഴിലാളികള്‍ പുലിപ്പേടിയില്‍

 
എസ്റ്റേറ്റിനു അടുത്ത കൊച്ചെറ്റു പാറയില്‍ നിന്ന് കേള്‍ക്കുന്ന മുരള്‍ച്ച അവരുടെ ഉറക്കംകെടുത്തുകയാണ്.തോട്ടത്തിലെ വാച്ചര്‍ അലിയരുടെയും,സൂപ്പര്‍ വൈസര്‍ മണി രാജുവിന്റെയും,ടാപ്പിംഗ് തൊഴിലാളി ബിനുവിന്റെയും പശുക്കളെ പുലി കൊണ്ടുപോയി.ഇതുവരെ പുലിയെ വീഴ്ത്താന്‍ കൂട് സ്ഥാപിച്ചിട്ടില്ല.വനത്തിന്റെ അതിര്‍ത്തിയില്‍ കൂട് സ്ഥാപിച്ചു പുലിയെ പിടിക്കാന്‍ നിയമ തടസങ്ങള്‍ ഉണ്ടെന്നാണ് വനപാലകരുടെ പക്ഷം.എന്നാല്‍ കാര്യങ്ങള്‍ അധികാരികളെ വേണ്ടവിധം ബോധ്യപ്പെടുത്താന്‍ തോട്ടം മാനേജുമെന്റ് പരാജയപ്പെട്ടെന്ന് ഐ എന്‍ ടി യു സി നേതൃത്വത്തിലുള്ള തൊഴിലാളി യോഗം ആരോപിച്ചു.യഥാസമയം കളയെടുപ്പ് നടത്താത്ത തോട്ടത്തില്‍ പുലര്‍ച്ചെ തന്നെ ജോലിക്കിറങ്ങാന്‍ മാനേജുമെന്റ് നിര്‍ബ്ബന്ധം പിടിക്കുന്നു എന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.എന്‍ എം ബഷീര്‍ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍സെക്രട്ടറി ജ്യോതിഷ്കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.വി എന്‍ ജയകുമാര്‍, ടി ബി പുഷ്പാകരന്‍,കെ.കെ .സുകുനാഥന്‍,സലിം മുഹമ്മദ്‌,കെ വൈ .രാജു,സതീഷ്കുമാര്‍,പി ജെ അലക്‌സാണ്ടര്‍,രതി സതീഷ്‌,ജയപ്രകാശ്,എന്നിവര്‍ പ്രസംഗിച്ചു.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു 18 നു തോട്ടം ഓഫീസ് പടിക്കല്‍ ധര്‍ണ നടത്താന്‍ യോഗം തീരുമാനിച്ചു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!