താരസംഘടനയായ അമ്മ പിരിച്ചു വിടണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യ പെട്ടു.സംഘടനയുടെ പ്രവര്‍ത്തനം തന്നെ പ്രതികളെ രക്ഷിക്കുന്ന തരത്തില്‍ ആയിരുന്നു .നടി ആക്രമിക്കപ്പെട്ട കേസിനോടനുബന്ധിച്ച ഗൂഢാലോചനയില്‍ താരസംഘടനയുടെ ഭാരവാഹികളും ഇടതുപക്ഷ ജനപ്രതിനിധികളുമായ ഇന്നസെന്റ്, മുകേഷ്, കെ.ബി.ഗണേശ്കുമാര്‍ എന്നിവരുടെയും പങ്കിനെയും കുറിച്ചും അന്വേഷണം വേണം. ഇപ്പോള്‍ അറസ്റ്റിലായ ദിലീപിനെ സംരക്ഷിക്കാനും ന്യായീകരിക്കാനും ഇവര്‍ കാണിച്ച അമിതമായ വ്യഗ്രതയാണ് സംശയത്തിന് ഇടനല്‍കുന്നത് .വിവാദവിഷയത്തിൽ ഉയർന്ന ചോദ്യങ്ങളോട് അസഹിഷ്ണുതയോടെ പൊട്ടിത്തെറിക്കുകയാണ് ഇവർ ചെയ്തത് . ദിലീപിന്റെ വക്കീലിനെ പോലെ രംഗത്തിറങ്ങിയ ഇന്നസെന്റിന് അമ്മയുടെ പ്രസിഡന്റ്,ജനപ്രതിനിധി എന്നീ സ്ഥാനങ്ങളിൽ ഇരിക്കാൻ അർഹതയില്ല
ജയിൽപുള്ളികളുടെ ഇടപെടൽ മൂലം കുറ്റകൃത്യത്തിലെ ഗൂഢാലോചനയുടെ ചുരുൾ അഴിഞ്ഞ കേസ് എന്ന പ്രത്യേകത നടൻ ദിലീപിന്റെ അറസ്റ്റിനു പിന്നിലുണ്ട് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു . നടിയെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഇല്ലെന്നു തുടക്കത്തിലേ പറഞ്ഞു അന്വേഷണത്തെ വഴിതെറ്റിക്കുകയാണ് അഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തത്. മുഖ്യമന്ത്രിക്ക് അനിഷ്ടം വരാതിരിക്കാൻ ഗൂഢാലോചനയുടെ എല്ലാ സാധ്യതകളും പാടെ ഒഴിവാക്കി പൾസർ സുനി എന്ന ക്രിമിനലിന്റെ മനോവിചാരങ്ങളും സങ്കല്പങ്ങളും മാത്രം കുറ്റകൃത്യത്തിന്റെ കാരണമായി പോലീസ് കഥ ചമച്ചു .യഥാർത്ഥ പ്രതി പുറത്തു നിൽക്കുന്നതിനാലാണ് അന്വേഷണം സിബിഐ യ്ക്ക് വിടണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടത്.
സ്വർണപാത്രം കൊണ്ട് മൂടിവെച്ചാലും സത്യം ഒരു നാൾ പുറത്ത് വരും എന്ന് പറയുന്നത് പോലെ നടിയെ ആക്രമിച്ച കേസിലെ പ്രതികൾ ജയിലിൽ നിന്നും നടത്തിയ ഫോൺ വിളികളും കത്തും പുറത്ത് വന്നതോടെ ഇല്ലെന്നു തറപ്പിച്ചു പറഞ്ഞ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാതെ തരമില്ലെന്നായി. ഈ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണത്തിന് വഴി തുറന്നത് സഹതടവുകാരുടെ മൊഴികളാണ് .പോലീസ് എഴുതി തള്ളിയ കേസിലെ മാസ്റ്റർ ബ്രയിൻ പുറത്തു കൊണ്ടുവന്നതിന്റെ യഥാർത്ഥ ക്രെഡിറ്റ് ജയിൽപുള്ളികൾക്കാണ് .പിണറായി തുടക്കത്തിലേ ഇടപെട്ടു വഴി തെറ്റിച്ചില്ലായിരുന്നെങ്കിൽ പോലീസിന് തെളിയിക്കാവുന്ന കേസായിരുന്നു .
കേസന്വേഷണത്തെ വഴിതിരിച്ചു വിട്ട കുറ്റത്തിന് കേരള ജനതയോട് മുഖ്യമന്ത്രി മാപ്പ് പറയണം എന്നും രമേശ് ചെന്നിത്തല ആവശ്യപെട്ടു .
.
Trending Now
- സ്കൂട്ടര്‍ സ്വന്തമാക്കാന്‍ മികച്ച ഓഫര്‍
- കോന്നി അരുവാപ്പുലം പുളിഞ്ചാണി ഭാഗത്ത് 50 സെന്റ്റ് വസ്തു വിൽപ്പനയ്ക്ക്
- കോന്നി പൂങ്കാവില്‍ പുതിയ വീട് വില്‍പ്പനയ്ക്ക് :079028 14380
- കോന്നിയില്‍ ഹൗസ് പ്ലോട്ടുകള്‍ ഉടന്‍ ആവശ്യമുണ്ട്: 079028 14380
- TVS YUVA MOTORS:KONNI
- വസ്തുക്കളും വീടുകളും വില്‍പ്പനയ്ക്ക് (കലഞ്ഞൂര്‍ ,കൂടല്‍ ,മൈലപ്ര ,മുറിഞ്ഞകല്‍,പുളിമുക്ക് , നെടുമണ്‍കാവ്)
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം