Trending Now

പ്രതിയായ നടന്‍ ദിലീപിനെ റിമാൻഡ് ചെയ്തു

Spread the love

 

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടൻ ദിലീപിനെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. അങ്കമാലി മജിസ്ട്രേറ്റാണ് ഉത്തരവിട്ടത്. ദിലീപിനെ ആലുവ സബ്‌ജയിലിലേക്ക് മാറ്റി. ദിലീപിനെ ജയിലിൽ പ്രത്യേകമായി പാർപ്പിക്കണം എന്ന് മജിസ്ട്രേറ്റ് പോലീസിന് നിർദേശം നൽകി. കൂടുതല്‍ തെളിവ് എടുപ്പിനായി ദിലീപിനെ വിട്ടുകിട്ടാന്‍ നാളെ പോലീസ്സ് അപേക്ഷ നല്‍കും .സംഭവ സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ചു തെളിവെടുക്കാന്‍ പോലീസ് ഉദ്ദേശിക്കുന്നു. നടൻ ദിലീപിനു വേണ്ടി ഹാജരായത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. രാംകുമാർ. നടനെതിരെ ഗൂഢാലോചനക്കുറ്റം (120ബി) മാത്രമാണ് ചുമത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.പോലീസ് നിരത്തിയ 19 തെളിവുകളിൽ പലതും കൃത്രിമമായി സൃഷ്ടിച്ചതാകാമെന്നും രാംകുമാര്‍ അഭിപ്രായ പെട്ടു.തന്നെ കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും മാധ്യമങ്ങളോട് പറഞ്ഞ ദിലീപ് കേസുമായി ബന്ധപ്പെട്ട് തന്നെ ക്രൂശിക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കുമെന്നും വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!