Trending Now

കാവ് വിളിച്ചു ചൊല്ലി മല വിളി കേട്ടു കല്ലേലി കാവില്‍ വാവൂട്ട് ബലി കര്‍മ്മം നടന്നു

 

പത്തനംതിട്ട :ആചാരവും അനുഷ്ടാനവും പഴമയും കൊണ്ട് ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസത്തില്‍ ഊന്നിയ കാവ് പ്രമാണങ്ങളെ പ്രകൃതിപൂജകള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു കൊണ്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ കര്‍ക്കിടക വാവ് ഊട്ടും ,വാവ് ബലികര്‍മ്മവും പിതൃ പൂജയും നടന്നു .പേരറിഞ്ഞിട്ടും നാള് അറിയാത്ത ആത്മാക്കളുടെ മോഷ പ്രാപ്തിക്ക് വേണ്ടി ബന്ധുക്കള്‍ എള്ളും പൂവും സമര്‍പിച്ചു കൊണ്ട് പിണ്ട ദര്‍പ്പണം ചെയ്തു . അനേകായിരം വ്രത നിഷ്ടക്കാര്‍ കര്‍ക്കിടക വാവ് ദിനത്തില്‍ കല്ലേലി കാവില്‍ എത്തി വഴിപാടുകള്‍ സമര്‍പ്പിച്ചു . അച്ചന്‍കോവില്‍ നദിയില്‍ സ്നാനം ചെയ്തു കൊണ്ട് വാവ് ബലിയുടെ കര്‍മ്മം പൂര്‍ത്തിയാക്കി .
വെളുപ്പിനെ മൂന്നു മുപ്പതിന് ബലി തര്‍പ്പണ തറയില്‍ കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ ഊരാളി നിലവിളക്കില്‍ ഭദ്രദീപം പകര്‍ന്നു . കാവ് ഊരാളിമാരായ രാജു ,രണ്ടാംതറ ഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ മലക്ക് പടേനി ,താംബൂല സമര്‍പ്പണം ,നാഗയൂട്ട്‌,വാനരയൂട്ട്‌,മീനൂട്ട്,വാവൂട്ട് ചടങ്ങുകള്‍ നടന്നു .ശനി ദോഷം അകറ്റാന്‍ പറകൊട്ടി പാടിക്കൊണ്ട് ശാന്തിമാരായ നീലംപേരൂര്‍ ബൈജു ചക്കച്ചംപാക്ക ,നീലംപേരൂര്‍ കിരണ്‍ എന്നീ കര്‍മ്മികള്‍ കര്‍ക്കിടക വാവ് ബലി കര്‍മ്മങ്ങളുടെ പൂജകള്‍ക്ക് തുടക്കം കുറിച്ചു.ബലി കര്‍മ്മവും ,പിതൃ മോഷത്തിനു വേണ്ടി പൂജയും നടന്നു .കാവ് സംരക്ഷണ സമിതി പ്രസിഡണ്ട്‌ സി വി ശാന്ത കുമാര്‍ സെക്രട്ടറി സലിം കുമാര്‍ ,ട്രഷറര്‍ സന്തോഷ്‌ കുമാര്‍ ,രക്ഷാധികാരി കെ സി രാജന്‍ കുട്ടി ,മീഡിയ മാനേജര്‍ ജയന്‍ കോന്നി ,കാവ് രഥ ഘോക്ഷ യാത്ര ചെയര്‍മാന്‍ സാബു കുറുമ്പകര എന്നിവര്‍ ചടങ്ങുകള്‍ക്ക് മേല്‍ നോട്ടം വഹിച്ചു .

Ritual of Bali Karma at Pathanamthitta – (Konni Sree Kalleli Ooraali Appuppan Kavu)
………………………………………………………………………

PATHANAMTHITTA: Thousands offered the ritual of Balikarma to appease forefathers (pithru Moksha) at Pathanamthitta, Konni Sree Kalleli Ooraali Appuppan Kavu (holy place filled with trees worshipping nature) in connection with Karkidaka Vaavu on Tuesday (23/07/2017). Also followed a ritual at Achan kovil river side to appease the souls of the dead (Moksha Karma). Started the ritual of Balikarma early in the morning at 3.30 with a pooja to save the Mother Nature. Other special poojas like Hill pooja, Bharatha play, Thalayaattam play, Para Kotty song, Bharatha Poonkuravan, Kurathi Pooja, land pooja, Elephant pooja, Yakshi pooja, Nature pooja, tree pooja, water pooja, wilde life conservation pooja were also performed. The poojas were performed by Neelamperoor Baiju Santhi, Bhaskaran Ooraali, raju Ooraali and Randaam Gopalan Oorali. Malak Padeni for wild Gods, Betel leaf dedication, feeding monkeys, snake, fish, elephant were also taken place. Later there supplied free food for all those arrived there. The programes were controlled by Secretary of Kavu, C.V. Salim Kumar, president Santha Kumar, patron Rajan Kutty, treasurer Santhosh Kumar and media manager Jayan Konni. Police, Fire Force, Forest and Health officials supported

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!