Trending Now

സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ സ്കൂള്‍ കുട്ടികളെ അടിച്ചേല്‍പ്പിക്കുന്നു വിദ്യാഭ്യാസ വകുപ്പ് കൂട്ട് നില്‍ക്കുന്നു

സൌജന്യ വിദ്യാഭ്യാസം നടപ്പിലാക്കിയ നാട്ടു രാജ്യമാണ് കേരളം . സ്വകാര്യ പുസ്തക പ്രസാധകര്‍ സര്‍ക്കാര്‍ സ്കൂള്‍ കേന്ദ്രീകരിച്ച് പണം ലക്ഷ്യമാക്കി കുട്ടികള്‍ക്ക് വിവിധ പുസ്തകങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു .പത്തോളം സ്വകാര്യ പുസ്തക പ്രസാധകര്‍ ആണ് സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരെ വലയിലാക്കി പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് വിലയ്ക്ക് നല്‍കുന്നത് .കോടികണക്കിന് രൂപയാണ് ഇത്തരത്തില്‍ സ്വകാര്യ പ്രസാധകര്‍ കൈക്കലാക്കുന്നത് .സ്വകാര്യ പ്രസാധകരുടെ പുസ്തകങ്ങള്‍ സര്‍ക്കാര്‍ സ്കൂളിലൂടെ കുട്ടികള്‍ക്ക് നല്‍കരുത് എന്നൊരു ഉത്തരവ് മുന്‍പ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിരുന്നു .സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ക്ക് പ്രസാധകര്‍ കമ്മിഷന്‍ നല്‍കിയാണ്‌ കുട്ടികളെ കൊണ്ട് പുസ്തകങ്ങള്‍ വാങ്ങിപ്പിക്കുന്നത് .ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ്സ്‌ വരെ ഉള്ള കുട്ടികള്‍ക്ക് കുട്ടി കഥകള്‍ ,കളറിംഗ് ബുക്ക്‌ ,യാത്രക്കാരുടെ വഴികാട്ടി ,ബാലപാഠം തുടങ്ങി നൂറോളം സ്വകാര്യ പുസ്തകങ്ങള്‍ ഇരുപതു രൂപാ മുതല്‍ നൂറു രൂപാ വരെ വില ഈടാക്കി യാണ് നിര്‍ബധിച്ചു പുസ്തകള്‍ വാങ്ങിപ്പിക്കുന്നത് .കുട്ടികളുടെ കയ്യില്‍ പുസ്തക ലിസ്റ്റ് കൊടുത്തു വിടുകയും ഇതിനുള്ള പണം രക്ഷ കര്‍ത്താവില്‍ നിന്നും ഈടാക്കി വാങ്ങുകയും ചെയ്യുന്നു .ഇത്തരം പ്രവണതകള്‍ സര്‍ക്കാര്‍ സ്കൂളില്‍ സര്‍ക്കാര്‍ തന്നെ നിര്‍ത്തലാക്കി യിരുന്നു .എന്നാല്‍ പ്രഥമ അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ക്ലാസ്സ്‌ അധ്യാപകര്‍ പുസ്തക ലിസ്റ്റ് കുട്ടികള്‍ക്ക് നല്‍കുകയും സ്വകാര്യ പുസ്തകങ്ങള്‍ വാങ്ങണം എന്ന് നിര്‍ബന്ധം പിടിക്കുന്നു എന്നാണ് പരാതി . സ്കൂള്‍ തുറന്നു രണ്ടു മാസം പിന്നിടുമ്പോള്‍ ലക്ഷങ്ങളുടെ വരുമാനമാണ് സ്വകാര്യ പ്രസാധകര്‍ ഇത്തരത്തില്‍ കൈക്കല്‍ ആക്കിയത് .സാധാരണ കാരുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുകയും കുട്ടികള്‍ക്ക് ഈ പുസ്തകം വേണം എന്ന് പറഞ്ഞു കൊണ്ട് കമ്മിഷന്‍ അടിച്ചെടുക്കുന്ന അധ്യാപകര്‍ക്ക് എതിരെ ഉടനടി നടപടി ഉണ്ടാകണ്ടാതായുണ്ട്.സര്‍ക്കാര്‍ സൌജന്യമായി കുട്ടികള്‍ക്ക് ആവശ്യം ഉള്ളപുസ്തകങ്ങള്‍ നല്‍കിയിട്ടുണ്ട് .ഇപ്പോള്‍ തന്നെ മലയാളം ഒന്നാം ക്ലാസ്സ്‌ കുട്ടികള്‍ക്ക് 6 പുസ്തകങ്ങള്‍ പഠിക്കാന്‍ ഉണ്ട് .സ്വകാര്യ പുസ്തക പ്രസാധകരുടെ വിളനിലമായി സര്‍ക്കാര്‍ സ്കൂള്‍ മാറരുത് .അതാത് ജില്ലാ കലക്ടര്‍ മാര്‍ അടിയന്തിര നടപടികള്‍ ആരംഭിക്കണം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!