പത്തനംതിട്ട: ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി നോ യുവര് ഇംഗ്ലീഷ് ബെറ്റര് പദ്ധതി കോന്നി ഗവ.എല്.പി സ്കൂളില് ആരംഭിച്ചു. കോന്നി മന്നം മെമ്മോറിയല് എന്.എസ്.എസ് കോളേജിലെ സോഷ്യല് വര്ക്ക് ഡിപ്പാര്ട്ട്മെന്റിന്റെ സഹകരണത്തോടെയാണ് ഒരു വര്ഷം നീണ്ടുനില്ക്കുന്ന പദ്ധതി നടപ്പാക്കുന്നത്.
കോളേജിലെ സോഷ്യല്വര്ക്ക് ഡിപ്പാര്ട്ട്മെന്റിലെ അധ്യാപകരും വിദ്യാര്ഥികളും പരിശീലനത്തിന് നേതൃത്വം നല്കും. വിദ്യാര്ഥികള്ക്ക് നിലവിലുള്ള പാഠഭാഗത്തോടൊപ്പം ഇംഗ്ലീഷ് സംസാരിക്കുന്നതിനും എഴുതുന്നതിനുമുള്ള കഴിവ് വര്ധിപ്പിക്കുന്നതിനുമാണ് പരിശീലനം.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര് ആര്.ഗിരിജ നിര്വഹിച്ചു. പി.ടി.എ പ്രസിഡന്റ് അഡ്വ. പേരൂര് സുനില് അധ്യക്ഷത വഹിച്ചു. എന്.എസ്.എസ് കോളേജ് പ്രിന്സിപ്പല് പ്രൊഫ. കെ.ആര് സുകുമാരന് നായര് മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, വൈസ് പ്രസിഡന്റ് പ്രവീണ് പ്ലാവിളയില്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ആനി സാബു, വാര്ഡ് അംഗം റ്റി. സൗദാമിനി, സോഷ്യല് വര്ക്ക് ഡിപ്പാര്ട്ട്മെന്റ് മേധാവി സി.വര്ഗീസ്, പ്രഥമാധ്യാപകന് ബി.റഹിം, കെ.ജി ശിവകുമാര്, ആര്.ശാന്ത തുടങ്ങിയവര് പ്രസംഗിച്ചു.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം
- കുറഞ്ഞ നിരക്കില് പരസ്യം നല്കുവാന് അവസരം