Trending Now

തിത്തി ..താരാ.. തിത്തൈ….. പമ്പാ നദി പാടി പ്പറഞ്ഞു ജല ഘോക്ഷ യാത്ര മനോഹരം

Spread the love

ആറന്മുള: പമ്പാ നദിയുടെ കുഞ്ഞോളങ്ങളെ സാക്ഷി നിര്‍ത്തിക്കൊണ്ട് അന്‍പത്തി രണ്ടു പള്ളിയോടങ്ങള്‍ ആറന്മുളയുടെ ജല ഘോക്ഷ യാത്രയില്‍ അണിനിരന്നു ഇരു കരകളിലും നിറഞ്ഞു നിന്ന പുരുഷാരവം ആര്‍ത്തിരമ്പി .അകലെ സുര്യന്‍ തന്‍റെ ചൈതന്യം നിറച്ചു കൊണ്ട് മറ്റൊരു രാജ്യത്തിന് വെളിച്ചം നല്‍കാന്‍ അറബി കടലില്‍ താഴുന്നു .മഴയുടെ അകമ്പടിയോടെ നിറഞ്ഞ് ഒഴുകിയ പമ്പ തന്‍റെ പ്രതാപം വീണ്ടെടുത്ത ദിനമായിരുന്നു ഇന്ന് .ആറന്മുളയുടെ ജലോത്സവം .

പമ്പയുടെ നെട്ടായത്തില്‍ നടക്കുന്ന ആറന്മുള ഉതൃട്ടാതി ജലോത്സവത്തിന്‍റെ ഫൈനല്‍ വിജയിയെ പ്രഖ്യാപികുവാനുള്ള തീരുമാനം തര്‍ക്കത്തിനെ തുടര്‍ന്ന് ഉപേക്ഷിച്ചു ‍.മത്സര തുടക്കത്തിലേ പിഴവ് മൂലമാണ് മത്സര വള്ളം കളി യുടെ ഫൈനല്‍ മത്സരം ഫിനിഷിംഗ് പൊയന്റില്‍ എത്തിയപ്പോള്‍ തര്‍ക്കത്തില്‍ ആയത്.തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!