കോന്നിയിലെ ടൂറിസം നാടിന്‍റെ വികസനത്തില്‍ എത്തിക്കുവാന്‍ ഉള്ള പദ്ധതികള്‍ക്ക് പച്ച കൊടി കാണിക്കേണ്ട അധികാരികള്‍ ചുമപ്പ് കൊടി ഉയര്‍ത്തി ടൂറിസം വികസനത്തില്‍ നിന്നും പിന്‍ വാങ്ങുന്നു.കോന്നി ഇക്കോ ടൂറിസം വികസനം സാധ്യമാക്കുന്ന പല വികസനവും ഉടന്‍ വേണ്ടെന്ന നിലപാടിലാണ് വികസന വകുപ്പുകള്‍ ..കോന്നി കാട്ടാത്തി ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ തുടര്‍ വികസനം ഇതോടെ നിലച്ചു .
കോന്നിയിലെ കാഴ്ചകള്‍ ജനങ്ങളിലത്തെിക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം എങ്കിലും ഭരണ മാറ്റം കോന്നി യുടെ ഇക്കോ ടൂറിസത്തിന് മുരടിപ്പ് സമ്മാനിച്ചു.അടൂര്‍ പ്രകാശ് കഴിഞ്ഞ മന്ത്രിസഭയില്‍ മന്ത്രിയായപ്പോള്‍ ഉണ്ടായ വികസനം അതെ പടി നിലനില്‍ക്കുന്നു .പുതിയതായി ഒരു ടൂറിസം പദ്ധതിയും ഉണ്ടായില്ല.കാട്ടാത്തി ഇക്കോ ടൂറിസം പദ്ധതികളുടെ ഫയലുകള്‍ വകുപ്പ് മന്ത്രിമാര്‍ ഒപ്പിട്ടില്ല .അടവി കുട്ടവഞ്ചി സവാരി കൊണ്ട് മാത്രം അമ്പതു ലക്ഷം രൂപയാണ് വരുമാനമായി നേടിയത് .കോന്നി ആന ക്കൂട്ടില്‍ മാത്രം നാല്പതു ലക്ഷം രൂപയാണ് വരുമാനം ഉണ്ടായത് .കോടികളുടെ വരുമാനം ഉള്ളപ്പോള്‍ കോന്നി ഇക്കോ ടൂറിസം പദ്ധതികളെ കടയ്ക്കല്‍ തന്നെ വെട്ടി മാറ്റുകയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഉള്ള നടപടികള്‍ ഇല്ലാത്തതും വരും മാസം കോന്നി ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് തിരിച്ചടിയാകും .ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമായ തെന്മലയില്‍ ഉള്ള വരുമാനത്തെ ക്കാള്‍ ഏറെ കോന്നിയില്‍ വരുമാനം ഉണ്ട് .കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയായി ചുമതല വഹിക്കുന്ന അല്‍ഫോണ്‍സ് കണ്ണന്താനം മനസ്സ് വച്ചാല്‍ കോന്നിയുടെ ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാകും .അതിലൂടെ എങ്കിലും പദ്ധതികള്‍ക്ക് ജീവന്‍ വെക്കും .അതിനായി കോന്നി എം എല്‍ എ യുടെ ഭാഗത്ത് നിന്നും അനന്തര നടപടികള്‍ ആവശ്യമാണ് .കേരളത്തിന്‍റെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അല്‍ഫോന്‍സ് കണ്ണന്താനം അധികാരം ഏറ്റു എടുത്തപ്പോള്‍ പറഞ്ഞിരുന്നു .
Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം