ഹരിപ്പാട് : ശ്രീവല്‍സം ഗ്രൂപ്പിന്‍റെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഗ്രൂപ്പ് മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍.രാധാമണി ശ്രീവല്‍സം ഗ്രൂപ്പിന്‍റെ മാനേജരാണ്.സാമ്പത്തിക ഉറവിടം സംബന്ധിച്ച് നിരവധി വിവരങ്ങള്‍ അറിയാവുന്ന ആളാണ് രാധാമണി എന്നാണു പോലീസ് സംശയിക്കുന്നത് .ഇവരുടെ ഭര്‍ത്താവ് വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. ഹരിപ്പാട് സ്വദേശി കൃഷ്ണനാണ് മരിച്ചത്. ഹരിപ്പാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
കഴിഞ്ഞ ജൂണ്‍ മാസത്തിൽ ശ്രീവല്‍സം സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിരുന്നു . ഗ്രൂപ്പിന്റെ പേരിലുള്ള അനധികൃത നിക്ഷേപം 3000 കോടി രൂപ യാണ് കണ്ടെത്തിയത് കേരളത്തിലും നാഗാലാന്‍ഡിലുമായി നിരവധി ഭൂമിഇടപാടുകള്‍ നടത്തിയെന്നാണ് വ്യക്തമായത് .നാഗലാണ്ടില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ഇപ്പോള്‍ അന്വേഷണം നടത്തി ക്കൊണ്ടിരിക്കുന്നു .കോടികളുടെ ബിനാമി ഇടപാടുകള്‍ ഉള്ള പ്പോള്‍ അന്വേഷണത്തെ പുല്ലു വിലകല്‍പ്പിച്ചു കൊണ്ട് തന്നെ കഴിഞ്ഞ മാസം പത്തനംതിട്ടയില്‍ ഗ്രൂപ്പ് പുതിയ സ്ഥാപനം തുടങ്ങി .ആയിരം കോടി രൂപയുടെ വിളിപ്പെടുതല്‍ ഗ്രൂപ്പ് നടത്തി എങ്കിലും കോടികണക്കിന് രൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നു എന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത് .അന്വേഷണത്തെ തടയിടുവാന്‍ കേന്ദ്ര ത്തില്‍ ഉള്ള ചില രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടതും വാര്‍ത്തയായിരുന്നു .കോടികളുടെ അനധികൃത ഇടപാടുകളുടെ സത്യം അറിയാവുന്ന ഗ്രൂപ്പ് മാനേജരുടെ ഭര്‍ത്താവ് തൂങ്ങി മരിച്ചത് സംബന്ധിച്ച് നാട്ടില്‍ പല കഥകളും പറഞ്ഞു കേള്‍ക്കുന്നു .
Trending Now
- പായസ മേള , ഓണ സദ്യ , അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം