വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെക്കുറിച്ച് പുതിയ സിനിമ അണിയറയില്‍ തയ്യാറെടുക്കുന്നു. പ്രശസ്ത നടന്‍ ജൊനാഥന്‍ പ്രൈസാണ് ഫ്രാന്‍സിസ് മാര്‍പാപ്പയായി വേഷമിടുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ രാജിക്ക് ശേഷമുള്ള സംഭവവികാസങ്ങളാണ് “ ദി പോപ്പ് ‘ എന്ന പേരിലുളള സിനിമ യിലെ കഥ. സിറ്റി ഓഫ് ഗോഡ്, ദി കോണ്‍സ്റ്റന്റ് ഗാര്‍ഡ്‌നര്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത ഫെര്‍നാന്‍ഡോ മെയ്‌റെല്ലെസ് ആണ് ഈ പുതിയ ചിത്രത്തിന്റേയും സംവിധായകന്‍.
അന്തോണി മക് കാര്‍ട്ടന്‍ ആണ് തിരക്കഥാകൃത്ത്. ചിത്രത്തിന്റെ ഷൂട്ടിംങ് ഉടന്‍ ആരംഭിക്കുന്നു. അന്തോണി ഹോപ്കിന്‍സാണ് ബെനഡിക്ട് പതിനാറാമന്റെ വേഷം ചെയ്യുന്നത്. ദി സൈലന്‍സ് ഓഫ് ദ് ലാംബ്‌സ് , ദി റൈറ്റ്‌സ് തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് പ്രശസ്ത ചിത്രങ്ങള്‍.
ജോര്‍ജ് ജോണ്‍