Trending Now

സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല

 
മലയാള സിനിമയിലെ വനിതാ താരസംഘടമയായ വിമന്‍ കളക്ടീവ് ഇന്‍ സിനിമ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ നല്ലതാണ്. ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡബ്ല്യുസിസി വേദിയൊരുക്കുമെന്നും നടി ഭാവന. താന്‍ സംഘടനയില്‍ അത്ര സജീവമല്ല. എന്നാല്‍ സിനിമാരംഗത്തെ പല പ്രശ്‌നങ്ങളും സംഘടനയില്‍ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഇതിന്റെ പേരില്‍ പേടിച്ചുമാറി നില്‍ക്കേണ്ട കാര്യമില്ലെന്നും സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്നും ഭാവന അഭിപ്രായപ്പെട്ടു. സിനിമയില്‍ നിന്ന് സ്ത്രീകള്‍ അകന്നു നില്‍ക്കേണ്ട കാര്യമില്ല. ചലച്ചിത്രരംഗത്തെ സ്ത്രീ പ്രാതിനിധ്യം വര്‍ധിക്കുന്നതില്‍ നടിയെന്ന നിലയില്‍ അഭിമാനിക്കുന്നെന്നും ഭാവന പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!