Trending Now

ഫ്രണ്ട്‌സ് ഓഫ് റാന്നി ഓണാഘോഷം ഫിലാഡല്‍ഫിയയില്‍

 

ഫിലാഡല്‍ഫിയ: ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഓണാഘോഷ പരിപാടികള്‍ക്കുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ നടന്നു വരുന്നതായി പ്രസിഡന്റ് സുരേഷ് നായര്‍ അറിയിച്ചു. സെപ്റ്റംബര്‍ 30 ശനിയാഴ്ച വൈകിട്ട് 5 :30 നു ഫിലാഡല്‍ഫിയ യിലുള്ള അസെന്‍ഷന്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ ആണ് ആഘോഷം നടത്തപ്പെടുക.

ഓണാഘോഷ പരിപാടികള്‍ക്കായി പ്രസിഡന്റ് സുരേഷ് നായര്‍, സെക്രട്ടറി സുനില്‍ ലാമണ്ണില്‍, ട്രസ്റ്റീ സുനില്‍ തോമസ് എന്നിവരെ കൂടാതെ ഓണാഘോഷ ചെയര്‍മാനായി സജി കരിംകുറ്റി, പ്രോഗ്രാം കോ ഓര്‍ഡിനേറ്ററായി മനോജ് ലാമണ്ണില്‍ എന്നിവരെ തിരഞ്ഞെടുത്തു.

പരിപാടിയുടെ വിജയത്തിനായി കോ ഓര്‍ഡിനേറ്റേഴ്‌സ് ആയി ജോര്‍ജ് മാത്യു, മാത്യു ജോര്‍ജ്, ജെയിംസ്, മനു ചെറുകത്തറ, ടിനു, റെജി കാരക്കല്‍, ക്രിസ്റ്റി, ദീപ ജെയിംസ്, ജയശ്രീ നായര്‍, എലിസബത്ത് ജോര്‍ജ്, സുനി മനോജ്, സിനി സുനില്‍, തോമസ് മാത്യു എന്നിവരുടെ നേതുത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. രക്ഷാധികാരിയായി ജോണ്‍ ജോര്‍ജ് പ്രവര്‍ത്തിക്കുന്നു

തിരുവാതിര, ഭരത നാട്യം, കുച്ചുപ്പുടി, വാദ്യ മേളം, താലപ്പൊലി, ഗാനമേള തുടങ്ങി നിരവധി കലാ പരിപാടികള്‍ക്കൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

റാന്നിയെ സ്‌നേഹിക്കുന്ന എല്ലാവരെയും ഓണാഘോഷ പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സുരേഷ് നായര്‍ 2675158375 (പ്രെസിഡന്‍റ്റ്), സുനില്‍ ലാമണ്ണില്‍ 2154606805 (സെക്രട്ടറി), സുനില്‍ തോമസ് (ട്രസ്റ്റീ) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!