പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം നീണ്ടു പോകുന്നതില്‍ പ്രതിക്ഷേധിച്ച് കൊല്ലം ,പത്തനംതിട്ട ,കോട്ടയം കോണ്‍ഗ്രസ് കമ്മറ്റി കളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു
സംസ്ഥാന സര്‍ക്കാര്‍ പൊതു മരാമത് വകുപ്പ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയോട് റോഡില്‍ കാട്ടുന്ന അനാസ്ഥയില്‍ രോക്ഷം പൂണ്ട പത്തനംതിട്ട ,കൊല്ലം ,കോട്ടയം കോണ്ഗ്രസ് കമ്മറ്റികള്‍ ചേര്‍ന്ന് പ്രത്യക്ഷ സമര പരിപാടികള്‍ക്ക് രൂപം നല്‍കി .പത്തനാപുരം -പൊന്‍കുന്നം റോഡില്‍ പരക്കെ കുഴിയാണ് .യാത്രികരുടെ രോക്ഷ പ്രകടനം മാധ്യമങ്ങളിലൂടെ കണ്ട് രാഷ്ട്രീയ പരമായി ഇതൊരു ആയുധമാക്കാം എന്ന് തിരിച്ചറിവ് ഉണ്ടായി കോണ്ഗ്രസ് മൂന്നു ജില്ലാ കമ്മറ്റികളുടെയും സഹകരണത്തോടെ ഈ റോഡു സമരം നടത്തുന്നത് .കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ അടുത്ത ദിവസം തന്നെ കുമ്പഴയില്‍ സമരപരിപാടികള്‍ മൈക്കിലൂടെ ഉത്ഘാടനം ചെയ്യുമ്പോള്‍ റോഡു നന്നാകും വരെ മൂന്നു ജില്ലകളിലും സമരം നടത്തുവാന്‍ ഉള്ള വേഗത കൈവരും എന്ന് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു .പത്തു വര്‍ഷമായി റോഡില്‍ ടാറിംഗ് ഇല്ല .കെ എസ് ഡി പി റോഡു വികസിപ്പിക്കും എന്നുള്ള കാരണമാണ് നിരത്തുന്നത് .സ്ഥലം ഏറ്റു എടുത്തു എങ്കിലും വികസനം മാത്രം നടന്നില്ല ,183 കോടി രൂപാ അനുവദിച്ചു .ഇപ്പോള്‍ 604 കോടി രൂപയായി ഉയര്‍ന്നു .പണികള്‍ നീണ്ടു പോയാല്‍ ആയിരം കോടി രൂപയില്‍എത്തും.ഇവിടെയാണ് കള്ള ബില്ലുകളുടെ കളികള്‍ നടക്കുന്നത് .തുക കൂട്ടി എടുക്കാന്‍ ഉള്ള രാഷ്ട്രീയ വകുപ്പ് മേധാവികളുടെ തന്ത്രമാണ് പിന്നില്‍ എന്നുള്ളത് വ്യെക്തം .എന്തായാലും മൂന്നു ജില്ലാ കോണ്ഗ്രസ് കമ്മറ്റികള്‍ ചേര്‍ന്നുള്ള ആദ്യ റോഡു സമരം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു .കാരണം യാത്രികരുടെ കഷ്ട പാടുകള്‍ തീരണം .റോഡിലെ കുഴികള്‍ അടയ്ക്കാന്‍ ഇനിയെത്ര സമരം വേണം എന്ന് ജനം ചോദിക്കുന്നു .ശബരിമല തീര്‍ഥാടകര്‍ എത്ര ശരണം വേണമെങ്കിലും കൂടുതല്‍ വിളിക്കാം ഈ റോഡിനു ശാപ മോക്ഷം കിട്ടുമെങ്കില്‍ ….
Trending Now
- പായസ മേള , ഓണ സദ്യ , അച്ചാര് മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം