മല്ലപ്പള്ളി ∙ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരുന്ന വിമുക്തഭടൻ മരിച്ചു.
മുക്കൂർ വടവനപൊയ്യക്കൽ വി.എ. വർഗീസാണ് (ജോർജ്കുട്ടി-72) ഇന്നലെ (18) രാവിലെ മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മല്ലപ്പള്ളി–കറുകച്ചാൽ റോഡിൽ നെടുങ്ങാടപ്പള്ളിയ്ക്കു സമീപം ഇരുപ്പക്കൽ വളവിൽ ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാഷനൽ എക്സ് സർവീസ്മെൻ കോ–ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന സമിതി അംഗവും കാനറ ബാങ്ക് മുൻ ഉദ്യോഗസ്ഥനുമാണ്. സംസ്കാരം ഇന്ന് (19) രണ്ടിന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മുക്കൂർ സെന്റ് ജോസഫ്സ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ: തോട്ടയ്ക്കാട് ചിറയ്ക്കൽ കുടുംബാംഗം സി.ടി. അന്നക്കുട്ടി. മക്കൾ: ആൻജോ വർഗീസ് (അധ്യാപിക, സിഇടി തിരുവനന്തപുരം ), അബ്ജോത് വർഗീസ് (സീനിയർ കറസ്പോണ്ടന്റ്, മനോരമ ന്യൂസ്, അരൂർ). മരുമക്കൾ: തിരുവന്തപുരം നാലാഞ്ചിറ കുമ്പുക്കാട്ട് ജോജിമോൻ കെ. തോമസ് (അധ്യാപകൻ, സെന്റ് ജോൺസ് മോഡൽ എച്ച്എസ്എസ്, നാലാഞ്ചിറ), പൗർണമി ശങ്കർ (അസിസ്റ്റന്റ് പ്രൊഡ്യൂസർ, മനോരമ ന്യൂസ്).
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം