Trending Now

പമ്പയില്‍ രാജവെമ്പാല:വാവ സുരേഷ് പിടികൂടി

 

പമ്പയില്‍ മരത്തില്‍ ചുവട്ടില്‍ കാണപ്പെട്ട രാജവെമ്പാലയെ വാവ സുരേഷ് പിടികൂടി .
117-മത് രാജവെമ്പാലയെയാണ് വാവ സുരേഷ് പിടികൂടുന്നത് . പത്തനംതിട്ട പമ്പ കെ എസ് ആര്‍ ടി സി ബസ് സ്റ്റാൻഡിൽ ഒരു മരത്തിനു ചുവട്ടിൽ നിന്നും പിടികൂടി.6 വയസ്സ് പ്രായമുള്ള പെൺ രാജവെമ്പാലയ്ക്ക് 14 അടിയോളം നീളവും 10 കിലോയോളം ഭാരവുമുണ്ടായിരുന്നു. റാന്നി ഫോറസ്റ്റ് ഡിവിഷനിലെ ആര്‍ ആര്‍ ടി ടീമിന്റെ യും, പ്ലാപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ ഓഫീസർമാരുടെയും, ഗൂട്രിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഓഫീസർമാരുടെയും സാന്നിധ്യത്തിൽ ഉൾവനത്തിലേക്ക് പിടികൂടിയ രാജവെമ്പാലയെ തുറന്നു വിട്ടു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!