Trending Now

കോടികളുടെ നികുതി പണം മൂന്നു കാലില്‍ കോന്നി ചിറ്റൂര്‍ കടവ് പാലം ഇരുകര തൊട്ടില്ല

 

കോന്നി യുടെ വികസന പദ്ധതികള്‍ എല്ലാം തന്നെ പാതിയില്‍ നില്‍ക്കുന്നു .കോടികള്‍ ചിലവഴിച്ചു നിര്‍മ്മിച്ച ഒരു പാലം നമ്മുക്ക് ഉണ്ട് .പക്ഷെ ഇതുവരെ ഇരുകര തൊട്ടില്ല .കോന്നി ചിറ്റൂര്‍ കടവ് പാലം ഇങ്ങനെ യാണ്

നദി സംരക്ഷണ നിധി ഉപയോഗിച്ച്‌ നിര്‍മാണം തുടങ്ങിയ കോന്നി ചിറ്റൂര്‍ കടവ് പാലം നിര്‍മ്മാണം വീണ്ടും മുടങ്ങി .താലൂക്ക് വികസന സമിതിക്ക് പോലും ഈ ഒഴുക്കിനെതിരെ നീന്തി കയറാന്‍ കഴിയില്ല .വികസനം പൂര്‍ണ്ണമായും കമ്പി കാലില്‍ കുടുങ്ങി കിടക്കുന്നു .2.42 കോടി രൂപയുടെ നിര്‍മ്മാണം ഇത്ര മാത്രം .കോന്നി ചിറ്റുമുക്കിനേയും അട്ടച്ചാക്കലിനേയും ബന്ധിപ്പിക്കുന്ന ചിറ്റൂര്‍ക്കടവ് പാലമാണ് മൂന്നു തൂണില്‍ കാണുന്നത് .വെട്ടൂര്‍,അട്ടച്ചാക്കല്‍ നിവാസികള്‍ക്ക് കോന്നി ഠൗണിലെത്താന്‍ 5 കീ.മി ദൂരം കുറയും എന്നുള്ള ഒറ്റ കാരണം കൊണ്ടാണ് പാലം പണി തുടങ്ങിയത് .മൂന്നു തൂണുകള്‍ കെട്ടി പൊക്കിയാല്‍ പാലം ആകില്ല എന്ന് ഇപ്പോള്‍ ജനം കണ്ടു .അനുവദിച്ച തുക ഇങ്ങനെ വെള്ളത്തില്‍ നില്‍ക്കുന്നു .അടൂര്‍ പ്രകാശ്‌ മന്ത്രിയായപ്പോള്‍ കോന്നി യുടെ എം എല്‍ എ കൊന്നിക്ക് വാരി കോരി നല്‍കിയ വികസനം എല്ലാം ഒറ്റ വര്‍ഷം കൊണ്ട് ഇടതു ഭരണക്കാര്‍ മുരടിപ്പിച്ചു .പുതിയ പദ്ധതികള്‍ ഒന്നും കോന്നിയില്‍ ഇല്ല .ഉള്ളത് എല്ലാം പാതി വഴിയില്‍ .മുടങ്ങി കിടക്കുന്ന പദ്ധതികളില്‍ ഒന്ന് കൂടി എഴുതി ചേര്‍ക്കാം ചിറ്റൂര്‍ കടവ് പാലം .
ഈ പാലം പണി വീണ്ടും തുടങ്ങാന്‍ പല പ്രാവശ്യം ചര്‍ച്ചകള്‍ നടത്തി .എന്നാല്‍ വികസനം ഇരുകര തൊട്ടില്ല .പാലം പണികള്‍ തുടങ്ങിയതോടെ ഉള്ള കടത്തു വള്ളവും കൊണ്ട് തുഴക്കാരന്‍ പോയി .അച്ചന്‍കോവില്‍ നദിയുടെ കുറുകെ വരാന്‍ ഉള്ള പാലം ഇങ്ങനെ തൂണുകളില്‍ മാത്രം നില്‍ക്കുമ്പോള്‍ ഇതിനെ കുറിച്ചുള്ള അഭിപ്രായം അയവിറക്കാന്‍ വാര്‍ഡ്‌ മെമ്പര്‍ക്ക്‌ പോലും പാലത്തിന്റെ അത്ര ബലം ഇല്ല .ബ്ലോക്ക്‌ അംഗം പോലും ഇതുവഴി വരാറില്ല .മനപ്രയാസം അല്ല കാരണം .നാട്ടുകാരുടെ ചോദ്യം തടുക്കാന്‍ ഉള്ള കെല്‍പ്പ് ഇല്ല .
കോടികളുടെ നികുതി പണം ഇരുകര തൊടാതെ നില്‍ക്കുപോള്‍ ആര് ആരോട് എങ്ങിനെ പരാതി പറയാന്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!