Trending Now

“കാട്ടുകുതിര” ലോസാഞ്ചലസിലേക്ക്

 

ലോസ് ആഞ്ചെലസ് : ഒരുകാലത്തു കേരളത്തിലെ നാടകപ്രേമികളെ ആവേശത്തില്‍ ഇളക്കിമറിച്ച കാട്ടുകുതിര എന്ന നാടകം ലോസ്ആഞ്ചെലെസിലും അരങ്ങേറുന്നു .ശ്രീ എസ് എല്‍ പുരം കഥയുംസംഭാഷണവുംരചിച്ചുകേരളത്തിലെന ിരവധിവേദികളില്‍ നിറഞ്ഞസദസില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത നാടകം പിജിവിശ്വഭരന്‍സിനിമയാക്കിയപ്പോള്‍ തീയറ്ററുകളെപ്രകമ്പനംകൊള്ളിച്ചതിലകനെയുംമലയാളികള്‍മറന്നിട്ടില്ല.

സാന്‍ഫ്രാന്‍സിക്കോയിലെ ഒരുസംഘം കലാപ്രതിഭകളാണ് സര്‍ഗ്ഗവേദിയുടെ ബാനറില്‍ ഈനാടകം പുനരാവിഷ്കരിക്കുന്നത്. ജോണ്‍ കൊടിയന്‍ സംവിധാനം നിര്‍വഹിച്ചനാടകം ഇതിനകം അമേരിക്കയിലെ ഏതാനും വേദികളില്‍ അവതരിപ്പിച്ചപ്പോള്‍ ആസ്വാദകരില്‍ നിന്നുംലഭിച്ചപ്രശംസയും പിന്‍തുണയും ആത്മവിശ്വാസവും ‘സര്‍ഗ്ഗവേദിയെ’ കാട്ടുകുതിരയെ ലോസ്ആഞ്ചെലെസിലേക്കും എത്തിക്കുന്നു.

മലയാളി അസോസിയേഷനായ ‘ഒരുമ ‘യാണ് ലോസ്ആഞ്ചെലെസില്‍ ഈനാടകം അവതരിപ്പിക്കാനുള്ള വേദിയൊരുക്കുന്നത്. ഒക്ടോബര്‍ ഏഴിനു ശനിയാഴ്ച ൈവകിട്ട് ആറുമണിക്ക് പ്ലസന്‍ഷ്യ പെര്‍ഫോമിംഗ് ആര്‍ട്‌സ്സെന്ററിലാണ് നാടകത്തിന്റെ അ വതരണം.നാടകം ആസ്വദിക്കുന്നതിനും വിജയിപ്പിക്കുന്നതിനും എല്ലാനാടകപ്രേമികളെയുംകലാസ്വാദകരെയും സ്വാഗതംചെയ്യുന്നതായി ‘ഒരുമ’ പ്രസിഡണ്ട് ശ്രീലാല്‍, സെക്രെട്ടറി ബെറ്റികുരുവിള എന്നിവര്‍അറിയിച്ചു.കൂടുതല്‍വിവരങ്ങള്‍ക്കും പ്രവേശന പാസിനും http://www.orumaca.org/സന്ദര്‍ശിക്കുക

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!