Trending Now

ഇനി എനിക്ക് ഉറക്കെ മിണ്ടണം

ഒരു ജാതി …മനുഷ്യ ജാതി.. ഒരു മതം ആര്‍ക്ക് മനുഷ്യന് …!!
ഡോക്ടര്‍ ബി ആര്‍ അംബേത്ക്കര്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി സമര്‍പ്പിച്ച്‌ രാജ്യം അംഗീകരിച്ച ഭരണഘടനയുടെ ഉള്‍വചനങ്ങള്‍ നമ്മെ ഇപ്പോള്‍ ചുട്ടു പൊള്ളിക്കുന്നു.

ദളിത്‌ ജാതിയിലും കറുത്ത വര്‍ണ്ണത്തിലും ജനിച്ചു പോകുമ്പോള്‍ തീണ്ടാപാട് അകലേക്ക് മാറ്റി നിര്‍ത്തുകയും സംസാരിക്കുവാന്‍ ഉള്ള അവസരം പോലും നിഷേധിക്കുന്ന നാടായി കേരളം മാറി . അംബാനിയുടെ ന്യൂസ്‌ 18 ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കേരളത്തില്‍ ഉള്ള വാര്‍ത്താ ചാനല്‍ ന്യൂസ്‌ 18 കേരള .ഇവിടെ യിതാ ഒരു ദളിത്‌ മാധ്യമ പ്രവര്‍ത്തക തന്‍റെ അനുഭവം കുറിച്ചിരിക്കുന്നു …വായിക്കുക

https://www.facebook.com/saranyamol.ks.75

ഞാൻ ന്യൂസ്‌ 18 കേരളയിലെ ദളിത് മാധ്യമപ്രവർത്തക…. പേര് ശരണ്യമോൾ കെ എസ്‌… മാസ്സ് കമ്മ്യൂണിക്കേഷൻ ജേർണലിസം 2011 ൽ എം ജി യൂണിവേഴ്സിറ്റി നിന്നും പഠിച്ചിറങ്ങി..
പദവിയും പ്രശസ്തിയും ആഗ്രഹിച്ചല്ല ഫാറൂഖ് കോളേജിൽ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചത്… അവർ തിരങ്ങെടുത്ത വിഷയം ഒന്നുമാത്രമാണ്… ന്യൂസ്‌ റൂമിലെ ജാതീയത.. അതായിരുന്നു വിഷയം…. എനിക്കും എന്തേലും മറ്റുള്ളവർക്ക് പറഞ്ഞു നൽകാൻ സാധിക്കും എന്നൊരു തോന്നൽ…ഞാൻ വന്ന വഴി അതിനു ഞാൻ കൊടുത്ത ബഹുമാനം അത് ആർകെങ്കിലും പ്രയോജനമാവട്ടെ എന്നു കരുതി…

പക്ഷെ എന്താണ് ന്യൂസ്‌ റൂമിലെ ജാതീയത എന്നത് എന്റെ സഹപ്രവർത്തകർ ഇന്നലെ എനിക്ക് അനുഭവത്തിലൂടെ കാട്ടിത്തന്നു… ഞാൻ പങ്കെടുക്കുന്നു എന്ന കാരണത്താൽ പ്രോഗ്രാം cancel ചെയ്യാൻ കോളേജിനോട് ആവശ്യപ്പെട്ടു…. കോളേജ് അധികൃതർ പരിപാടി cancel ചെയ്തു… എന്നാൽ അതേ പ്രോഗ്രാം സംഘാടകർ വേദി മാറ്റി നടത്തി…..
എനിക്ക് ഇതിൽ നിന്നും ഒരു കാര്യം മനസിലായി….. എന്നെ ഇന്നും അവർ തീണ്ടാപ്പാട് അകലെ നിർത്താൻ ശ്രെമിക്കുന്നു..
.
കഴിഞ്ഞ 9മാസത്തെ അവരുടെ മാനസിക പീഡനം സഹിക്കാനാവാതെയാണ് ഞാൻ മരിക്കാൻ ശ്രെമിച്ചത്……. അവിടെ നിന്നും രക്ഷപെട്ടപ്പോൾ ഫേസ്ബുക് വഴിയും അല്ലാതെയും എന്നെ പലവിധത്തിൽ അപമാനിച്ചു…. അന്നും ഞാൻ മൗനം പാലിച്ചു. പക്ഷെ ഇപ്പോൾ എന്റെ എല്ലാ മൗനവും അവർ ഇന്നലെ വീണ്ടും വാമൂടി കെട്ടി കൊല്ലാൻ നോക്കി.. ഇനി എനിക്ക് ഉറക്കെ മിണ്ടണം….
സഹപ്രവകരോട് ഒന്നുമാത്രം പറയാനുണ്ട് നിങ്ങൾക്ക് എതിരെ ഞാൻ കൊടിപിടിക്കാത്ത എന്റെ കഴിവ് കേടായി കാണരുത്. എനിക്ക് ബഹളം വെച്ച് ആളുകളെ കൂട്ടാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. NWMI പ്രവർത്തകർ പല ദളിത് സങ്കടനകൾ,വ്യക്തികൾ എനിക്ക് ഒപ്പം നിലനിന്നപ്പോഴും നിരുൽഹപ്പെടുത്തി അവരെ മടക്കി അയച്ചു…. ചാനലിൽ തീണ്ടാപ്പാട് അകലെ എന്നെ നിർത്തിയവർ ഇന്ന് പൊതുസമൂഹത്തിലും തീണ്ടാപ്പാട് അകലെ നിർത്തുന്നു……. #casteless society

 

നന്ദി :ഫേസ് ബുക്ക്‌ പേജ് :പത്തനംതിട്ട

റിപ്പോര്‍ട്ട്‌ :ജിബു വിജയന്‍ ഇലവുംതിട്ട 

ജയന്‍ കോന്നി 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു