Trending Now

കുളത്തൂപ്പുഴയില്‍ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയശേഷം കൊന്നു

 
കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ട്യൂഷന്‍ ക്ലാസിന്‍ പോയ ശ്രീലക്ഷ്മി എന്ന കുട്ടിയെ ഇന്നലെയാണ്‌ കാണാതായത്

ഏഴ് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ സഹോദരി ഭർത്താവ് രാജേഷ് പോലീസ് പിടിയിൽ. മാനഭംഗപ്പെടുത്തിയശേഷം താനാണ് കുട്ടിയെ കൊന്നതെന്ന് രാജേഷ് പോലീസിനു മൊഴി നൽകി. ട്യൂഷനു പോയ കുട്ടിയെ ബുധനാഴ്ചയാണ് കാണാതായത്.

ഇതേതുടർന്നു കുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് വ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. രാജേഷിനൊപ്പം കുട്ടി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ നിന്നുമാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

കുളത്തൂപുഴ ആർപി കോളനിയിലെ റബർ എസ്റ്റേറ്റിൽനിന്നുമാണ് കുട്ടിയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാജേഷിനൊപ്പമാണ് കുട്ടി ട്യൂഷൻ ക്ലാസിലേക്ക് പോയത്. പിന്നീട് ഇരുവരേയും കാണാതായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു