Trending Now

ജിമിക്കിക്കമ്മല്‍ നൃത്തമത്സരം: വിജയികളെ പ്രഖ്യാപിച്ചു

 

ടൊറന്റോ: ടു കേരള മലയാളം മൂവി സംഘടിപ്പിച്ച ‘ജിമിക്കിക്കമ്മല്‍ നൃത്തമത്സര’ത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ബോളിവുഡ് സെന്‍സേഷന്‍ ടീം ഒന്നാംസമ്മാനം കരസ്ഥമാക്കി. ശനിയാഴ്ച മിസിസാഗ സിനി സ്റ്റാര്‍സില്‍ മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ സമ്മാനം വിതരണം ചെയ്യും. ജിമിക്കിക്കമ്മലും പ്രശസ്തിപത്രവുമാണ് സമ്മാനം.

മലയാളക്കരയാകെ തരംഗമായ ‘ജിമിക്കിക്കമ്മല്‍’ ഗാനം ഉള്‍പ്പെടുന്ന ‘വെളിപാടിന്‍റെ പുസ്തകം’ കാനഡയില്‍ പ്രദര്‍ശനത്തിന് എത്തിയതിനോട് അനുബന്ധിച്ചാണ് നൃത്തമത്സരം സംഘടിപ്പിച്ചത്. 13 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് ജെറിന്‍ രാജും സംഘവും അണിനിരന്ന ബോളിവുഡ് സെന്‍സേഷന്‍ ആദ്യസ്ഥാനം നേടിയത്. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹനസമ്മാനം ഉണ്ട്. ഇതും ശനിയാഴ്ച സിനി സ്റ്റാര്‍സില്‍ വിതരണംചെയ്യും. പ്രീത കണ്ടന്‍ചാത്ത, സുജാത ഗണേഷ്, ഗായത്രി മരുതൂര്‍, ബിന്ദു തോമസ് മേക്കുന്നേല്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്.

‘വെളിപാടിന്‍റെ പുസ്തകം’ ഈ വാരാന്ത്യം 5 പ്രദര്‍ശനങ്ങള്‍ ഉണ്ട്.മിസിസാഗ സിനി സ്റ്റാര്‍സില്‍ [1377 BURNHAMTHORPE ROAD EAST] സെപ്റ്റംബര്‍ 30 രാത്രി 9.00നാണ് പ്രദര്‍ശനം. റിച്ച്മണ്ട്ഹില്‍ യോര്‍ക്ക് സിനിമാസില്‍ [115 YORK BLVD] സെപ്റ്റംബര്‍ 30നും ഒക്ടോബര്‍ 1നും വൈകിട്ട് 4.00ന് ചിത്രം പ്രദര്‍ശിപ്പിക്കും. ബര്‍ലിംഗ്ടണ്‍ സിനി സ്റ്റാര്‍സില്‍ [460 BRANT ST.] സെപ്റ്റംബര്‍ 30ന് രാത്രി 9.10നും ഒക്ടോബര്‍ 1 വൈകിട്ട് 5.00നും രണ്ട് പ്രദര്‍ശനങ്ങള്‍ ഉണ്ട്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു