യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വിതരണം ചെയ്തതും ,വര്‍ഷങ്ങളായി കൈവശം ഇരിക്കുന്ന ഭൂമിയുടെ പട്ടയം ഇടതു സര്‍ക്കാരിന്റെ ഇഷ്ടത്തിന് അനുസരിച്ച് റദ്ദാക്കിയ കോന്നി തഹസീല്ദാക്ക് എതിരെ കോന്നിയിലെ ജനങ്ങള്‍ ജനകീയ സമരം നടത്തുമെന്ന് മുന്‍ റവ ന്യൂ മന്ത്രിയും കോന്നി എം എല്‍ എ യുമായ അഡ്വ :അടൂര്‍ പ്രകാശ് പറഞ്ഞു .നൂറു കണക്കിന് പട്ടയമാണ് വനഭൂമി എന്ന് പറഞ്ഞുകൊണ്ട് തിരിച്ചെടുക്കാന്‍ ഇടതു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നീക്കം .ഇതിനു കൂട്ട് നിന്ന കോന്നി തഹസീല്‍ദാര്‍ക്ക് എതിരെ നിയമപരമായും രാഷ്ട്രീയ പരമായുള്ള നടപടികള്‍ ഉണ്ടാകും .1977 ന് മുന്‍പ് കുടിയേറി താമസിക്കുന്നവരുടെ നിരന്തര ആവശ്യ പ്രകാരം പട്ടയം നല്‍കിയിരുന്നു .ഈ പട്ടയം തിരിച്ചെടുത്തു കൊണ്ട് വീണ്ടും ഇടതു സര്‍ക്കാര്‍ പട്ടയം വിതരണം ചെയ്തു കൊണ്ട് അവരുടെ നേട്ടമായി ചിത്രീകരിക്കുവാന്‍ ഉള്ളതിന്റെ ഭാഗമായാണ് ഇപ്പോള്‍ പട്ടയം റദ്ദാക്കിയത് എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ശ്മശാനം, വീട്, ആരാധനാലയം ഇവയെല്ലാം നിര്‍മ്മിച്ചിട്ടുള്ള ഭൂമി എങ്ങനെയാണ് മടക്കിയെടുക്കുക എന്ന് വിശദമാക്കണം എന്ന് അടൂര്‍ പ്രകാശ് ആവശ്യ പെട്ടു
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം