Trending Now

ആശുപത്രിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു

 
ഡൽഹിയിലെ ഐഎൽബിഎസ് ആശുപത്രിയിൽ മലയാളി നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ചു. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന യുവതിയാണ് ജീവനൊക്കാൻ ശ്രമിച്ചത്. ആശുപത്രി അധികൃതർ ഇന്ന് ഇവർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരുന്നു. ഇതേതുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് സൂചന. ആലപ്പുഴ സ്വദേശിയാണ് യുവതി.

വിദഗ്ധ ചികിത്സയ്ക്കായി യുവതിയെ ഐഎൽബിഎസ് ആശുപത്രിയിൽനിന്നു എയിംസിലേക്ക് മാറ്റി. ആശുപത്രിയുടെ ശുചിമുറിയിലാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്.

അഞ്ച് വർഷമായി ഇവർ എെഎൽബിഎസ് ജോലി ചെയ്തുവരികയാണ്. അധികൃതർ പിരിച്ചുവിടൽ നോട്ടീസ് നൽകിയതിനെ തുടർന്നു മറ്റു നഴ്സുമാരുടെ നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!