അമ്മയുടെ മാറിലെ ചൂടും മുലപ്പാലും നുകരാനാകാതെ ഇളം ചുണ്ടുകള്‍ വിങ്ങി .ജനിച്ചു ഏതാനും മിനുട്ടുകള്‍ക്കു ഉള്ളില്‍ പിഞ്ചു കുഞ്ഞിനെ വയലില്‍ ഉപേക്ഷിച്ചു ഉറ്റവര്‍ പോയി .തെരുവ് നായ്ക്കള്‍ കാണുന്നതിനു മുന്‍പേ മനുക്ഷ്യ സ്നേഹികള്‍ കണ്ടതിനാല്‍ ഈ കുഞ്ഞു ഇപ്പോള്‍ ആശുപത്രിയില്‍ സുഖമായിരിക്കുന്നു .പാലക്കാട് മണ്ണാര്‍ക്കാട് നടന്ന സംഭവം മക്കളെ സ്നേഹിക്കുന്ന അച്ഛനമ്മമാര്‍ക്ക് വേദന നല്കുന്നു .കുഞ്ഞിനെ പുക്കിള്‍ കൊടി പോലും നീക്കം ചെയ്യാതെ ആളൊഴിഞ്ഞ വയലില്‍ കിടത്തി വേണ്ടവര്‍ പോയി എങ്കിലും നിമിഷങ്ങള്‍ക്ക് അകം ഇത് വഴി കടന്നു പോയ ഒരാള്‍ ഇത് കണ്ടു .ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിച്ചു .പോലീസ് എത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്ന് വൈകിട്ട് നടന്ന സംഭവം ജനം അറിഞ്ഞു വരുന്നു .സമീപ പ്രദേശങ്ങളില്‍ ആരെങ്കിലും ദുരൂഹ സാഹചര്യത്തില്‍ പ്രസവിച്ചോ എന്ന് നാട്ടുകാര്‍ അന്വേഷണം തുടങ്ങി .അമ്മക്ക് വേണ്ടാത്ത ഈ കുഞ്ഞു ഇനി സര്‍ക്കാരിന് സ്വന്തം .ആരെങ്കിലും ദത്ത് എടുക്കും വരെ .
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം