സംസ്ഥാന സ്കൂള്‍ കലോത്സവം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിധിനിര്‍ണയത്തിനു യോഗ്യരായ വിധികര്‍ത്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിധികര്‍ത്താക്കളായിരിക്കാന്‍ താല്പര്യമുള്ളവര് നിശ്ചിത അപേക്ഷാ മാതൃകയില്‍ ബയോഡാറ്റ സമര്‍പ്പിക്കണം.
അപേക്ഷയുടെ മാതൃക www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിശ്ചിത മാതൃകയുടെ പ്രിന്റ് എടുത്ത് ബയോഡേറ്റ രേഖപ്പെടുത്തി വി. ശ്രീകുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ., തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ, [email protected]എന്ന ഇമെയില്‍ വിലാസത്തിലോ ഒക്ടോബര്‍ 25 നു മുമ്പ് അയയ്ക്കണം.
അപേക്ഷ നല്കിയിട്ടുള്ളവരും നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം