Trending Now

വാഹനാപകടത്തില്‍ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

ബംഗളൂരു: കര്‍ണാടകയിലെ രാമനഗരിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ മരിച്ചു. ബംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥികളായ ജോയ്ദ് ജോക്കബ്, ദിവ്യ,​ വെല്ലൂര്‍ വിഐടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.പത്തനംതിട്ട വെട്ടിപ്രം പൊയ്കയിൽ നിഖിത് ജോബ്. പിതാവ് സുദീപ് (ജോബ്) വിദേശത്താണ്. അമ്മയും സഹോദരിയും എറണാകുളത്ത് താമസം. നേരത്തേ പത്തനംതിട്ടയിൽ ഖൈബർ പാസ് ബേക്കറി നടത്തിയിരുന്നു സുദീപ്. കല്ലൂപ്പാറക്കാരനാണ് ജോയൽ ജേക്കബ്. ജേക്കബ് എം തോമിസന്റെ മകനാണ്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കല്ലൂപ്പാറ മരുതികുന്നേൽ കുടുംബാംഗമാണ്. കോഴഞ്ചേരി സ്വദേശിനായാണ് ജീന.
ബംഗളുരു- മൈസുരു ദേശീയപാതയില്‍ ലായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്.
ബംഗളൂരുവില്‍ നിന്നും മൈസൂരിലേക്ക് പോയ ട്രക്ക് എതിര്‍ ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമായത്.അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ പെട്ട നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
ഇവരുടെ മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!