Trending Now

അടൂര്‍ പ്രകാശ്‌ നടത്തുന്ന എല്ലാ സമരങ്ങൾക്കും ഡിസിസിയുടെ പൂർണ പിന്തുണ

 

റാന്നി പമ്പാവാലിയിലെ പട്ടയങ്ങൾ നിലനിർത്തുകയും കോന്നിയിലേത് റദ്ദാക്കുകയും ചെയ്ത നടപടി മലയോര കർഷകരോടു പിണറായി സര്‍ക്കാരിന്റെ വെല്ലു വിളിയായി കാണുന്നു എന്ന് ജില്ലാ കോണ്ഗ്രസ് കമ്മറ്റി .അടൂർ പ്രകാശിനെ മോശക്കാരനാക്കാൻ മലയോര കർഷകരെ മുഴുവൻ ബലിയാടാക്കിയ സർക്കാർ നടപടി ക്ക് എതിരെ അടൂര്‍ പ്രകാശ്‌ നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും ഡി സി സി യുടെ അംഗീകാരവും പൂര്‍ണ്ണമായ പിന്തുണയും ഉണ്ടാകും എന്ന് പ്രസിഡണ്ട്‌ ബാബു ജോര്‍ജു പറയുന്നു .കോന്നിയിൽ 1843 മലയോര കർഷകരുടെ പട്ടയങ്ങൾ റദ്ദാക്കിയതും റാന്നിയിലെ താറുമാറായ റോഡുകൾ നന്നാക്കുന്നതിലെ അനാസ്ഥയും ഉന്നയിച്ച് കോൺഗ്രസ് സമരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു .റാന്നിയിലെ മുഴുവൻ റോഡുകളും പൊട്ടിപ്പൊളിഞ്ഞ് താറുമാറായി .ഇതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ രാജു ഏബ്രഹാം എംഎൽഎയുടെ ഓഫിസിലേക്ക് കോണ്‍ഗ്രസ് നേതൃത്വം മാർച്ച് നടത്തും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു