Trending Now

ചെ​ങ്ങ​റ​ സ​മ​ര​ഭൂ​മി​ പിടിച്ചെടുക്കാന്‍ സി​പി​ഐ(എം) : തടയാന്‍ ഡി. എച്ച് .ആര്‍. എം ഒരുക്കം തുടങ്ങി

ഹാരിസണ്‍സ് കമ്പനി അനധികൃതമായി  കൈയ്യേറി വച്ചിരിക്കുന്ന ഏക്കര്‍ കണക്കിന്   ഭൂമിവേണം സി. പി. എം പിടിച്ചെടുക്കാന്‍ .കൃഷി യോഗ്യമായ ഭൂമിക്കു വേണ്ടി സമരം ചെയ്തു കൃഷി ചെയ്തു ജീവിക്കുന്ന ചെങ്ങറ സമരക്കാരെ വെറുതെ വിടുക 

ചെ​ങ്ങ​റ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം ത​ട​യാ​ൻ സ​മ​ര​ഭൂ​മി​യി​ൽ സി​പി​എം ക​യ​റു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു .ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെയ്തു കൊണ്ട് സി പി എം ജില്ലാ സെക്രട്ടറി പാര്‍ട്ടി നയം പറഞ്ഞതോടെ ചെങ്ങറ സമര ഭൂമി വീണ്ടും ശ്രദ്ധ നേടുന്നു .കേരളം കണ്ട ഏറ്റവും വലിയ ഭൂസമരമാണ് ചെങ്ങറയില്‍ ഉള്ളത് .സമര നേതാക്കള്‍ മാറി മറിഞ്ഞു .വലിയ ഒരു വിഭാഗം ചെങ്ങറ വിട്ടു .ശേഷിക്കുന്ന ആളുകള്‍ സമരത്തിലാണ് .ഇവിടെ കൃഷി ജോലി ചെയ്തു ഉപജീവന മാര്‍ഗം തേടുന്ന ആളുകളെ ചെങ്ങറ നിന്നും ഒഴിപ്പിക്കുവാന്‍ ഭരണ കൂടം പരാജയപെട്ടിരുന്നു .ഇവിടെ സി പി എം സമര ഭൂമി പിടിച്ചെടുക്കും .

.രാ​ജ്യ​ത്തി​നു​ള​ളി​ൽ മ​റ്റൊ​രു രാ​ജ്യം പോ​ലെ​യാ​ണ് ചെ​ങ്ങ​റ. അ​വി​ടെ ചെ​ക്പോ​സ്റ്റ് സ്ഥാ​പി​ച്ചു ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് മ​ര്യാ​ദ കേ​ടാ​ണ്. ചെ​ക്ക്പോ​സ്റ്റി​ലി​രി​ക്കു​ന്ന ‘കു​ര​ങ്ങ​ൻ​മാ​രെ’ നേ​രി​ടാ​ൻ പോ​ലീ​സി​നാ​കു​ന്നി​ല്ല. മ​ല​യാ​ല​പ്പു​ഴ എ​സ്ഐ ‘മ​ണ്ണു​ണ്ണി”​യെ​പ്പോ​ലെ നോ​ക്കി നി​ന്നി​ട്ടു തി​രി​ച്ചു പോകുന്നു എന്ന് സി പി എം ജില്ലാ സെക്രട്ടറി പറഞ്ഞു .പോലീസ്സിനെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടു സി പി എം ചെങ്ങറ സമര ഭൂമിയിലേക്ക്‌ ഉടന്‍ കടന്നു കയറുമെന്ന നിലപാട് വ്യെക്തമാക്കി .
സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് അ​വി​ടെ ബോ​ർ​ഡ് വ​യ്ക്കാ​ൻ പ​റ്റി​ല്ലെ​ന്നാ​ണ് ചി​ല​ർ പ​റ​യു​ന്ന​ത്. എ​തി​ർ​ക്കു​ന്ന​വ​രെ അ​വ​രു​ടെ കോ​ട​തി​യി​ൽ ശി​ക്ഷി​ച്ച് ആ​ട്ടി​പ്പു​റ​ത്താ​ക്കു​ക​യാ​ണ്. ചെ​ങ്ങ​റ​യി​ലേ​ക്ക് ആ​രും ക​യ​റാ​ൻ പാ​ടി​ല്ലെ​ന്നു പ​റ​ഞ്ഞാ​ൽ സി​പി​എം അം​ഗീ​ക​രി​ച്ചു കൊ​ടു​ക്കി​ല്ല. അ​ങ്ങി​നെ പ​റ​യു​ന്നി​ട​ത്തേ​ക്ക് ക​യ​റി​ട്ടു​ള​ള പാ​ര​മ്പ​ര്യ​മാ​ണ് സി​പി​എ​മ്മി​നു​ള​ള​ത്. മ​ര്യാ​ദ​കേ​ട് അ​വ​സാ​നി​പ്പി​ക്കാ​ൻ പാ​ർ​ട്ടി പോ​രാ​ടും. ഞ​ങ്ങ​ളു​ടെ പാ​ർ​ട്ടി​യും ബ​ഹു​ജ​ന സം​ഘ​ന​ട​ക​ളും കൂ​ടി ചേ​ർ​ന്ന് ആ​ഞ്ഞൊ​ന്നു ക​യ​റി​യാ​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ൻ​മാ​ർ ത​വി​ടു​പൊ​ടി​യാ​കും.ചെ​ങ്ങ​റ​യി​ൽ ക​യ​റി​യാ​ൽ ആ​ളു​ക​ൾ ദേ​ഹ​ത്തു മ​ണ്ണെ​ണ്ണ ഒ​ഴി​പ്പി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ ​ഭീ​ഷ​ണി ഞ​ങ്ങ​ളോ​ടു വേ​ണ്ട. ചെ​ങ്ങ​റ​യി​ലെ ചെ​ക്പോ​സ്റ്റ് പൊ​ളി​ച്ചു മാ​റ്റ​ണം. ദേ​ഹ​പ​രി​ശോ​ധ​ന അ​വ​സാ​നി​പ്പി​ക്ക​ണം. മാ​സം തോ​റു​മു​ള​ള പി​രി​വ് നി​ർ​ത്ത​ണം.2007ൽ ​ഭൂ​മി കൈ​യേ​റി​യ​പ്പോ​ൾ അ​ന്ന​ത്തെ വി​എ​സ് സ​ർ​ക്കാ​ർ സ​മ​ര​ക്കാ​രോ​ട് സൗ​ഹാ​ർ​ദ​പ​ര​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. ഒ​ഴി​പ്പി​ക്കാ​ൻ ബ​ല​പ്ര​യോ​ഗം ന​ട​ത്തി​യി​ല്ല. ഭൂ​മി​യി​ല്ലാ​ത്ത​വ​ർ​ക്ക് ഭൂ​മി കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. അ​തി​നു​ള​ള പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രി​ക​യു​മാ​ണ്.ചെ​ങ്ങ​റ​യി​ൽ കൈ​യേ​റ്റം ന​ട​ത്തി​യ ളാ​ഹ ഗോ​പാ​ല​ൻ ഗു​ണ്ടാ​യി​സം കാ​ണി​ച്ച് പി​രി​വ് ന​ട​ത്തി​യ പ​ണം കൊ​ണ്ട് പ​ത്ത​നം​തി​ട്ട​യി​ൽ മൂ​ന്നു​നി​ല മ​ന്ദി​രം പ​ണി​ഞ്ഞ് സൗ​ഭാ​ഗ്യ​ത്തോ​ടെ ജീ​വി​ക്കു​ന്നു. ളാ​ഹ​യെ പു​റ​ത്താ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ശ​ശി​യും കൂ​ട്ട​രും പാ​വ​ങ്ങ​ളെ ദ്രോ​ഹി​ക്കു​ക​യാ​ണ്. ചെ​ങ്ങ​റ​യി​ലെ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സി​പി​എം തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞ​താ​യി ഉ​ദ​യ​ഭാ​നു പ​റ​ഞ്ഞു. ‌
സി പി എം സമര ഭൂമി പിടിച്ചെടുക്കാന്‍ തുനിഞ്ഞാല്‍ അതെ നാണയത്തില്‍ തിരിച്ചടിക്കും എന്ന് ഡി എച് ആര്‍ എം നേതാവ് സലീന പ്രക്കാനം പറയുന്നു .ചെങ്ങറ ഭൂ സമരം അടിച്ചമര്‍ത്താന്‍ മുന്നില്‍ നിന്നത് സി പി എം ആണ് .ഹരിസ്സന്‍ മലയാളം കമ്പനി യുടെ ആളുകളായി സി പി എം മാറി .ഭൂ സമരക്കാരെ തടയുവാനും ,ആക്രമിക്കുവാനും സി പി എം ശ്രമിച്ചു .ചെങ്ങറ സമര ഭൂമിയില്‍ സി പി എം കടന്നു കയറുവാന്‍ തീരുമാനിച്ചു എങ്കില്‍ സി പി എമ്മിനെ തടയുവാന്‍ ഭൂസമര കാര്‍ക്ക് കഴിയും .സമാധാന പരമായുള്ള ചെങ്ങറ ഭൂസമരത്തെ രക്തത്തില്‍ മുക്കി എടുക്കുവാന്‍ സി പി എം ശ്രമിച്ചാല്‍ നടക്കില്ല .സമാധാന്‍ അന്തരീക്ഷം തകര്‍ത്തു കൊണ്ട് ചെങ്ങറ സമരത്തെ അടിച്ചമര്‍ത്താന്‍ ഉള്ള സി പി എം നിലപാടുകള്‍ എതിര്‍ക്കും .ചെങ്ങറ സമര ഭൂമി പിടിച്ചെടുക്കാന്‍ സി പി എം തീരുമാനിച്ചതോടെ പോലീസ്സ് മേധാവിയുടെ മേല്‍നോട്ടത്തില്‍ യോഗം ചേര്‍ന്നേക്കും . ചെങ്ങറ സമര ഭൂമിയില്‍ സി പി എം അധിക്രമിച്ചു കടന്നാല്‍ സംഘടനം ഉണ്ടാകും എന്ന് പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്‌ ചെയ്തു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു