Trending Now

സി. ഐ. പ്രതിയായ കേസ് ഫയല്‍ മോഷ്ടിച്ചു :വായന മുറി തീവച്ച് നശിപ്പിച്ചു

 

വീടിനോട് ചേര്‍ന്നുള്ള വായന മുറി തീവച്ച് നശിപ്പിക്കുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ മോഷ്ടിക്കുകയുംചെയ്ത സംഭവത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡംഗവും എസ് എഫ് ഐ നേതാവുമായ കെ ജയകൃഷ്ണന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതിനല്‍കി.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് കോന്നി തണ്ണിത്തോട് ഇടക്കണ്ണത്തുള്ള തന്റെ വീടിനോടുചേര്‍ന്നുള്ള വായനമുറി തീവച്ച് നശിപ്പിച്ചതായി കണ്ടതെന്ന് പരാതിയില്‍ പറയുന്നു.2012ല്‍ തന്നെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ്ചെയ്ത് മര്‍ദിച്ച സംഭവത്തില്‍ താന്‍ വാദിയും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം ആര്‍ മധുബാബു പ്രതിയുമായ കേസിന്റെ രേഖകളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ കേസെടുത്ത് ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവം പൊലീസ് സേനയുടെ സല്‍പ്പേരിന് കളങ്കമാണെന്നും സിഐക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മുന്‍ ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ശുപാര്‍ശചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് അണ്ടര്‍സെക്രട്ടറി തെളിവെടുപ്പിന് കത്ത് നല്‍കിയിരുന്നു. മുറി തീവച്ചതും രേഖകള്‍ മോഷ്ടിച്ചതും സിഐയുടെ സഹായികളോ ഗുണ്ടകളോ ആണെന്ന് വിശ്വസിക്കുന്നതായും പരാതിയില്‍ പറയുന്നു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!