Trending Now

കോന്നിയിലെ പട്ടയം റദ്ദാക്കൽ രാഷ്ട്രീയ നാടകം മാത്രം : ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും

കോന്നി താലൂക്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് വിതരണം ചെയ്ത 40 പട്ടയം വ്യാജമാണെന്ന് കണ്ടെത്തുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച റ വന്യൂ വകുപ്പ് അവസാനം വെള്ളം കുടിക്കുന്നു .വന ഭൂമി കൃഷി ആവശ്യത്തിനു നല്‍കുന്ന പതിവ് ഉണ്ട് .കൈവശകാര്‍ക്ക് പാട്ടത്തിനോ വിലയ്ക്കോ ഈ ഭൂമി നല്‍കുവാന്‍ ഉള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും .അങ്ങനെ വരുമ്പോള്‍ ഇപ്പോള്‍ സര്‍ക്കാര്‍ നടത്തിയ നീക്കം അവര്‍ക്ക് തന്നെ തിരിച്ചടിയാകും .പട്ടയം റദ്ദാക്കിയതു കൊണ്ട് ഭൂമി കര്‍ഷകന്‍റെ അല്ലാതെ ആകുന്നില്ല .കാര്‍ഷിക വായ്പ്പകള്‍ ഇതില്‍ മേല്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ലഭിക്കില്ല .കൃഷി ചെയ്യുന്നതിന് തടസം ഇല്ല .അതിനാല്‍ പട്ടയം റദ്ദാക്കിയതില്‍ കാര്യമില്ല എന്ന് മുതിര്‍ന്ന റ വന്യൂ വകുപ്പിലെ ജീവക്കാരന്‍ പറയുന്നു . അടൂർ പ്രകാശ് മുന്‍കയ്യെടുത്തു കര്‍ഷകര്‍ക്ക് പതിച്ചു നൽകിയ ഭൂമി കൈവശക്കാർക്ക് തന്നെ സ്വന്തമാകും. പാട്ടത്തിനോ വിപണി വിലയ്ക്കോ ഭൂമി നൽകാന്‍ റവന്യൂ വകുപ്പില്‍ നിയമം ഉണ്ട് . കോന്നിയിലെ പട്ടയം റദ്ദാക്കൽ രാഷ്ട്രീയനാടകമായി കണ്ടാല്‍ മതി .അഴിമതി ഉണ്ടായാല്‍ മാത്രമാണ് വിജിലന്‍സ് അന്വേഷണം ഉണ്ടാകുന്നത് ഇവിടെ പണം സംബന്ധമായി അഴിമതി ഇല്ല .മന്ത്രി ഉത്തരവ് നല്‍കിയാലും സര്‍ക്കാര്‍ ജീവനക്കാര്‍ അക്കാര്യം സംബന്ധിച്ച് ചട്ടം നോക്കി മാത്രമേ നടപടികള്‍ സ്വീകരിക്കാവൂ.അനധികൃതമായി സര്‍ക്കാര്‍ ജീവനക്കാര്‍ ഇടപെട്ടു എങ്കില്‍ മാത്രമേ കൂട്ട് നിന്ന ജീവനക്കാര്‍ക്ക് എതിരെ നടപടി ഉണ്ടാകൂ.
കൈവശ ക്കാരില്‍ നിന്നും ഭൂമി പിടിച്ചെടുക്കാന്‍ സര്‍ക്കാരിനു പദ്ധതി ഇല്ല .ഈ ഭൂമി അവര്‍ക്ക് തന്നെ കൈവശം വെയ്ക്കുവാന്‍ നിയമത്തില്‍ കുറെ കൂടി ഭേദഗതി കൊണ്ട് വരും .1843 പട്ടയത്തില്‍ വെറും 40 എണ്ണം മാത്രമേ വിതരണം ചെയ്തോള്ളൂ.ചിറ്റാര്‍ ,സീതത്തോട്‌ ,തണ്ണിതോട് ,കോന്നി താഴം ,അരുവാപ്പുലം ,കലഞ്ഞൂര്‍ വില്ലേജില്‍ ആദ്യം അനുവദിച്ച പട്ടയം മാത്രമാണ് റദ്ദാക്കിയത് .ഈ പട്ടയം പുതുക്കി കര്‍ഷകര്‍ക്ക് തന്നെ ലഭിക്കും .അതിനുള്ള നീക്കം ഇപ്പോള്‍ നടക്കുന്നു .1977 നു മുന്‍പുള്ള എല്ലാ വനം കയ്യേറ്റ കാര്‍ക്കും ഉപാധികള്‍ക്ക് വിധേയമായി പട്ടയം നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു .മലയോര കര്‍ഷകരുടെ ന്യായമായ ആവശ്യമാണ്‌ പട്ടയം ലഭിക്കുക എന്നത് .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!