കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശ് മുന്‍ കയ്യെടുത്ത് മലയോര കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ഭൂമിയുടെ കൈവശാവകാശ രേഖകള്‍ നിലനില്‍ക്കുന്നതല എന്ന് കണ്ടു റവന്യൂ വകുപ്പ് റദാക്കിയ ഭൂമിയുടെ പട്ടയ രേഖകള്‍ വിജിലന്‍സ് പരിശോധിച്ചു.കോന്നി താലൂക്ക് ഓഫീസ്സില്‍ നിന്നുള്ള രേഖകള്‍ പത്തനംതിട്ട വിജിലന്‍സ് ഡി വൈ എസ പി യുടെ കീഴിലുള്ള സംഘം പരിശോധിച്ചു.രേഖകളുടെ ഫോട്ടോ കോപ്പികള്‍ ഇവര്‍ എടുത്തു കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു . ഉപാതി രഹിത പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഉള്ള ഗവര്‍ന്മെന്റ് ഓര്‍ഡര്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒന്നിലും ഇല്ല എന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക ദൂതന്‍ കണ്ടെത്തിയിരുന്നു .വിതരണം ചെയ്തത് വ്യാജ പട്ടയം ആണെന്ന് കണ്ടെത്തുവാന്‍ ജില്ല ഭരണാധികാരിയായ ജില്ലാ കലക്ടര്‍ നിയോഗിച്ച പ്രത്യേക ദൂതന്‍ തിരുവനന്തപുരം ഓഫീസ്സുകളില്‍ പരിശോധന നടത്തിയിരുന്നു .എന്നാല്‍ ഇങ്ങനെ ഒരു സര്‍ക്കാര്‍ ഓര്‍ഡര്‍ ഇറങ്ങി ഇല്ലാ എന്ന് കണ്ടെത്തി ദൂതന്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു .
1977 നു മുന്‍പ് കൈവശം വെച്ച് അനുഭവിക്കുന്ന ഭൂമിക്കു പട്ടയം നല്‍കണം എന്നുള്ള കര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണ് പട്ടയം നല്‍കിയത് .വനം വകുപ്പ് എതിര്‍ത്തിട്ടും പട്ടയം നല്‍കി എന്നാണ് നിലവിലെ ആരോപണം .പട്ടയ മേള നടത്തുകയും ചെയ്തു.വ്യാജ പട്ടയങ്ങള്‍ നല്‍കിയതിനു പിന്നില്‍ വന്‍ അഴിമതി ഉണ്ടെന്നു സി പി എം ആരോപിച്ചു .ഇതിനു കൂട്ട് നിന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി ഉണ്ടാകും എന്ന് അറിയുന്നു .
കോന്നി താലൂക്കില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് വിതരണം ചെയ്ത എല്ലാ പട്ടയ രേഖകളും വിജിലന്‍സ് സംഘം പരിശോധന വിധേയമാക്കുന്നു .പട്ടയം വിതരണം ചെയ്ത സംഭവത്തില്‍ വിജിലന്‍സ് കേസ് എടുത്തു അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് രേഖകള്‍ പരിശോധിച്ചത് .ഉടന്‍ തന്നെ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യും എന്ന് അറിയുന്നു .
						Trending Now						
							
								
										
				
							
			
		
	- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
 
					 
					 
					 
					 
					 
					 
					 
					 
					 
					