സോളാര്‍ ഇടപാടുകളില്‍ മുന്‍ മുഖ്യ മന്ത്രി ഉമ്മന്‍ ചാണ്ടിക്കുള്ള പങ്കുകള്‍ അടിവരയിട്ടു കൊണ്ടുള്ള അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിലെ പ്രധാന ഭാഗങ്ങള്‍ മുഖ്യമന്ത്രി പിണറായി പത്ര സമ്മേളനത്തിലൂടെ മന്ത്രിസഭാ തീരുമാനം ആയി പുറത്തു വിടുകയും ക്രിമിനല്‍ വിജിലന്‍സ് അന്വേഷണത്തിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തതോടെ ഉമ്മന്‍ ചാണ്ടിക്കും മറ്റു ആരോപണ വിധേയായരായവര്ക്കും പൊലീസ് സംരക്ഷണം ഉണ്ടാകണം എന്ന് പോലീസ്സ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു .ആരോപണ വിധേയര്‍ക്കു നേരെ ചെറുതല്ലാത്ത ആക്രമണമോ പ്രതിക്ഷേധമോ ഉണ്ടാകും .ഈ സാഹചര്യം മുന്‍നിര്‍ത്തി “ചിലര്‍ക്ക് “പോലീസ്സ് സുരക്ഷ ഒരുക്കണം എന്നുള്ള അടിയന്തിര റിപ്പോര്‍ട്ട് പോലീസ് ഭാഗത്ത് ലഭിച്ചു എന്ന് അറിയുന്നു .ഇക്കാര്യത്തില്‍ ആഭ്യന്തര വകുപ്പ് തീരുമാനം എടുത്തു ഡി ജി പി ക്ക് നല്‍കണം .എന്നാല്‍ ജില്ലാ പോലീസ് മേധാവികള്‍ക്ക് നേരിട്ട് തന്നെ സുരക്ഷ ഒരുക്കുവാന്‍ കഴിയും .
കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇന്ദിരാഗാന്ധി ജ·ശതാബ്ദി കുടുംബസമ്മേളനങ്ങളിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നാളെ ജില്ലയിൽ എത്തുന്നുണ്ട് രാവിലെ 11ന് കലഞ്ഞൂർ, 11.45ന് നെടുമണ്‍കാവ് 12.30ന് നാരങ്ങാനം, ഉച്ചകഴിഞ്ഞു 2.15ന് ചന്ദനപ്പള്ളി, മൂന്നിന് കൊടുമണ്‍, 3.30ന് പന്തളം തെക്കേക്കര, വൈകുന്നേരം 4.15ന് കുളനട, അഞ്ചിന് പരുമല, ആറിന് കലഞ്ഞൂർ എന്നിവിടങ്ങളിലായിരിക്കും പര്യടനം.ഈ സ്ഥലങ്ങളില്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കും .മുന്‍പ് ഉമ്മന്‍ ചാണ്ടിക്ക് പരിക്ക് ഏറ്റിരുന്നു.അത്തരം അനിഷ്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കുവാന് സര്‍ക്കാരിനു തന്നെ ഇപ്പോള്‍ ചുമതല ഉണ്ട് .പര്യടനം ഒഴിവാക്കുവാന്‍ ചില ദൂതന്മാര് മുഖേന ചര്‍ച്ചകള്‍ നടക്കുന്നു എങ്കിലും നാളത്തെ പര്യടനത്തില്‍ ഉമ്മന്‍ ചാണ്ടി എത്തുമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ബാബു ജോര്‍ജ് അറിയിച്ചു .
Trending Now
- കോന്നി വി കോട്ടയത്ത് ന്യായമായ വിലയിൽ വസ്തു ഉടൻ വിൽപ്പനയ്ക്ക്
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം