കോന്നി :അപകടകരമായ അവസ്ഥയില്‍ കോന്നി അച്ചന്‍കോവില്‍ റോഡി ലേക്ക് ചാഞ്ഞു നിന്ന തേക്ക് മരങ്ങള്‍ വനം വകുപ്പ് വെട്ടി മാറ്റി .അരുവാപ്പുലം പഞ്ചായത്തിലെ പമ്പ റബര്‍ ഫാക്ടറി പടിയില്‍ നിന്ന വനം വകുപ്പ് തേക്ക് തോട്ടത്തിലെ പതിനൊന്നു തേക്ക് മരമാണ് വെട്ടി മാറ്റിയത് .മൂട് ദ്രവിച്ചതും ഒടിഞ്ഞു വീഴുവാന്‍ സാധ്യത ഉള്ളതുമായ മരങ്ങള്‍ ആണ് വെട്ടിയത് .റോഡരുകില്‍ പടര്‍ന്നു പന്തലിച്ചു നിന്ന മരങ്ങളുടെ ശിഖിരങ്ങള്‍ അടര്‍ന്നു വീണ് സമീപ വീടുകള്‍ക്കും കാല്‍നട യാത്രികര്‍ക്കും വാഹനങ്ങള്‍ക്കും നാശ നഷ്ടം ഉണ്ടാകുന്നത് പതിവായിരുന്നു .പ്രദേശ വാസികള്‍ നിരന്തരം വനം വകുപ്പില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അപകടാവസ്ഥയില്‍ കണ്ടെത്തിയ മരങ്ങള്‍ വെട്ടി മാറ്റുവാന്‍ വനം വകുപ്പ് നടപടി സ്വീകരിച്ചു .അറുപതു വര്‍ഷം പഴക്കം ഉള്ള മരങ്ങള്‍ വെട്ടി എടുത്ത്തേക്കുക്കൂപ്പില്‍ എത്തിച്ച് മറ്റുള്ള മരങ്ങളുടെ കൂട്ടത്തില്‍ ലേലം വിളിച്ചു നല്‍കും .കോന്നി അച്ചന്‍കോവില്‍ റോഡില്‍ തടി ഡിപ്പോയുടെ സമീപം ചുവടു ദ്രവിച്ച അനേക മരങ്ങള്‍ ഇനിയും ഉണ്ട് .നൂറു കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന റോഡിലേക്ക് ആണ് മരങ്ങള്‍ വീഴുന്നത് .ഇത് വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും .അരുവാപ്പുലം പുളിഞ്ചാനി ,തേക്ക് തോട്ടം മുക്ക് ,കല്ലേലി എന്നിവിടെ റോഡരുകില്‍ നൂറോളം മരങ്ങള്‍ മുറിച്ചു നീക്കിയെങ്കില്‍ മാത്രമേ അപകടം കുറയൂ.
Trending Now
- കോന്നിയില് സബ്സിഡിയോടുകൂടി സോളാര് സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്ത്തയിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്ത്ത ഓണ്ലൈന് പത്രത്തിലേക്ക് വാര്ത്തകള് /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള് നല്കാം