Trending Now

പെരുന്തേനരുവി ജലവൈദ്യുത പദ്ധതി ഇന്ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

 
പെരുന്തേനരുവി ജല വൈദ്യുത പദ്ധതിഇന്ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.
പെരുന്തേനരുവി പവര്‍ഹൗസ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ. ഇളങ്കോവന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്തംഗം പി.വി. വര്‍ഗീസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനു ഏബ്രഹാം, ബിബിന്‍ മാത്യു, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗം ഏബ്രഹാം വി. മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി. ഉദയഭാനു, ബാബു ജോര്‍ജ്, എ.പി. ജയന്‍, ടി.എം. ഹമീദ്, വിക്ടര്‍ ടി. തോമസ്, അശോകന്‍ കുളനട, ബിനു തെള്ളിയില്‍, അലക്‌സ് കണ്ണമല, അഡ്വ. മണ്ണടി അനില്‍, ബഹനാന്‍ ജോസഫ്, സനോജ് മേമന, എം.ജെ. രാജു, സജു അലക്‌സാണ്ടര്‍, ജി. കൃഷ്ണകുമാര്‍, രാജു നെടുവംപുറം, കെഎസ്ഇബി ഡയറക്ടര്‍മാരായ എസ്. രാജീവ്, ഡോ. വി. ശിവദാസന്‍, എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!