അരുവാപ്പുലം പഞ്ചായത്ത് ,വില്ലേജ് അധികാരികളുടെ ഒത്താശയോടെ ഊട്ടു പാറയില്‍ അനധികൃത പാറ മട പ്രവര്‍ത്തിക്കുന്നതായി നാട്ടു കാര്‍ പരാതി നല്‍കി .കോന്നി പോലീസിന് നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നില്ല .ഇതിനാല്‍ പോലീസും കൂടി അറിഞ്ഞാണ് പാറ മട യുടെ പ്രവര്‍ത്തനം എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു .അതീവ പരിസ്ഥിതി ലോല പ്രദേശമാണ് അരുവാപ്പുലം .ഇവിടെ നിന്നും നൂറു കണക്കിന് വാഹനങ്ങളില്‍ പാറ യും മറ്റു പാറ ഉത്പന്നവും കടത്തുന്നു .പാസ്സ് ഇല്ലാതെ ഓടുന്ന ടിപ്പറുകള്‍ പോലീസ് പിടികൂടുന്നില്ല.സ്പോടക വസ്തു കൈകാര്യം ചെയ്യുവാന്‍ ഉള്ള ലൈസന്‍സ് ഇല്ല .നിരോധിത സ്പോടക വസ്തുക്കള്‍ ഉപയോഗിച്ച് പാറ ഘനനം ചെയ്യുന്നു .ഇടിമിന്നല്‍ എല്ക്കുവാന്‍ ഈ അശാസ്ത്രിയമായ ഘനനം മൂലം ഇടയാകുന്നു .കഴിഞ്ഞ ദിവസം പ്രദേശത്ത് ഇടിമിന്നലില്‍ വീടുകള്‍ തകര്‍ന്നു .വീട്ടമ്മയ്ക്ക് പരിക്ക് പറ്റി.ഈ പാറ മടയുടെ നടത്തിപ്പ് സംബന്ധിച്ച് ജില്ലാ ഭരണാധികാരിക്ക് മുന്‍പ് പരാതി നല്‍കിയിരുന്നു .വില്ലേജ് അധികാരികള്‍ അനധികൃത പാറ മടയ്ക്കു മേല്‍ നടപടി സ്വീകരിക്കുന്നില്‍ എന്നുള്ള പരാതി കോന്നി പൊലീസിനു നല്‍കിയിരുന്നു .എന്നാല്‍ കോന്നി പോലീസ് പരാതി യില്‍ അന്വേഷണം നടത്താത്ത സാഹചര്യത്തില്‍ ഉന്നത അധികാരികള്‍ക്ക് പരാതി നല്‍കിക്കൊണ്ട് പാറ മടയ്ക്കു എതിരെ സമരത്തിനു ഒരുങ്ങുകയാണ് നാട്ടു കാര്‍ .
Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം