Trending Now

കോന്നി താലൂക്ക് വികസനസമിതിയിൽ ജനപ്രതിനിധികളുടെ പ്രാതിനിധ്യം കുറയുന്നു

Spread the love

കോന്നി താലൂക്ക് വികസന സമിതിയുടെ യോഗത്തില്‍ ജനപ്രതിനിധികളുടെ പ്രാതിനിധ്യം കുറയുന്നു.കോന്നി തഹസീല്‍ദാര്‍ ഇക്കാര്യത്തില്‍ തികഞ്ഞ അലംഭാവം കാണിക്കുന്നു .സമിതി യോഗത്തില്‍ എത്താത്ത ജനപ്രതിനിധികള്‍,സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ പേര് വിവരം മാധ്യമങ്ങളില്‍ നിന്നും മറച്ചു പിടിച്ച് ഇത്തരക്കാരെ സംരക്ഷിക്കുന്നു എന്ന് വികസനം കാംക്ഷിക്കുന്നവര്‍ പരാതി ഉന്നയിച്ചു .യോഗത്തില്‍ എത്താത്ത മൈനിംഗ് ആന്‍ഡ്‌ ജിയോളജി വകുപ്പ് അധികാരികള്‍ പഞ്ചായത്ത് പ്രദേശത്ത് നടക്കുന്ന അനധികൃത പാറ മടകളുടെ സംരക്ഷകരായി മാറി .
പാറ മടലോബികള്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യമായി വിഹാരിയ്ക്കുവാന്‍ ഉള്ള അവസരം നല്‍കുന്ന സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് എതിരെ നടപടി വേണം .
കോന്നി ,പ്രമാടം ,കലഞ്ഞൂര്‍ ,ചിറ്റാര്‍ ,സീതത്തോട്‌ ,മലയാലപ്പുഴ ,മൈലപ്ര ,വള്ളിക്കോട് ,പഞ്ചായത്ത് പ്രസിഡണ്ട്‌മാര്‍ യോഗത്തില്‍ എത്തിയില്ല .അരുവാപ്പുലം ,തണ്ണിതോട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ മാര്‍ മാത്രം എത്തി .കെ എസ ഡി പി അധികാരികള്‍ എത്തിയില്ല.
യോഗത്തില്‍ എത്തിയാലും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ തഹസീല്‍ദാര്‍ മേല്‍ നടപടികള്‍ സ്വീകരിക്കാറില്ല .യോഗ തീരുമാനം നടപ്പിലാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ടത് തഹസീല്‍ദാരുടെ ചുമതലയാണ് .കോന്നി ,കലഞ്ഞൂര്‍,പ്രമാടം പ്രദേശങ്ങളില്‍ വന്‍ തോതില്‍ അനധികൃതമായി പാറ ഖനനം ഉണ്ട് “.പടി ” വാങ്ങി യോഗത്തില്‍ എത്താത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി വേണം എന്ന് ആവശ്യപെട്ടു നല്‍കുന്ന പരാതികള്‍ പിന്നെ വെളിച്ചം കാണുന്നില്ല.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!