Trending Now

ചാര്‍മിളയെ പ്രണയിച്ചിട്ടില്ല; ബാബു ആന്റണി

Spread the love

ചാര്‍മിളയെ താന്‍ പ്രണയിച്ചിട്ടില്ലെന്ന് ബാബു ആന്റണി. ഈ വിവാദം കത്തി പടര്‍ന്നപ്പോഴും ബാബു ആന്റണി പ്രതികരിച്ചിരുന്നില്ല. ചാര്‍മിളയുടെ ആത്മഹത്യാ ശ്രമം പോലും ഇതിനിടെ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തിലാണ് നടന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മനസ്സ് തുറക്കുന്നത്.

സിനിക്കാരിയല്ലാത്ത പഴയ കാമുകിയുമായി ഇപ്പോള്‍ സൗഹൃദമുണ്ടെന്നും വിശദീകരിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇടയ്ക്ക് സംസാരിക്കാറുമുണ്ട്. ചാര്‍മ്മിളയെ ഞാന്‍ പ്രണയിച്ചിട്ടില്ല. അവരോട് ഞാന്‍ മാന്യമായിട്ടേ പെരുമാറിയിട്ടുമുള്ളൂ. ഒരാളെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കരുത്. എന്റെ പ്രണയപരാജയം ഉണ്ടായി ഞാന്‍ തകര്‍ന്നിരിക്കുന്ന സമയത്തായിരുന്നു ഈ വിവാദവും ഉണ്ടായത്. എന്റെ കഥകളെല്ലാം അറിയാവുന്ന ഒരാളില്‍ നിന്ന് ഞാനത് പ്രതീക്ഷിച്ചിരുന്നതല്ല.ബാബു ആന്റണി പറയുന്നു

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!