പാറമട ലോബികള്‍ക്ക് അനധികൃതമായി അനുമതി നല്‍കുന്ന വള്ളിക്കോട് ,കലഞ്ഞൂര്‍ ,കോന്നി ,അരുവാപ്പുലം വില്ലേജ് ഓഫീസ്സുകളില്‍ വിജിലന്‍സ് പരിശോധന നടത്തണം എന്ന് ജനകീയ ശബ്ദം ആവശ്യം ഉന്നയിച്ചു .വിജിലന്‍സ്സില്‍ ഉള്ള പരാതികളില്‍ നടപടികള്‍ സ്വീകരിച്ച് വില്ലേജ് ഓഫീസുകളിലെ രേഖകള്‍ പരിശോധിച്ചാല്‍ ക്രമക്കേടുകള്‍ വെളിച്ചത്തുവരുകയും പാറ മട ലോബികള്‍ക്ക് വ്യാജ രേഖകള്‍ നല്‍കുന്ന “മാസപ്പടിക്കാരായ “ഏതാനും ജീവനക്കാരെ ഉടനെ തന്നെ കണ്ടെത്തുവാനും നിയമ നടപടികള്‍ സ്വീകരിക്കാനും വിജിലന്‍സ് തയ്യാറാകണം .ലക്ഷ കണക്കിന് രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സംഭാവനയായി നല്‍കിയ വള്ളിക്കോട് ക്രഷര്‍ യൂണിറ്റിലും പരിശോധന നടത്തണം .ഉടമയുടെ സാമ്പത്തിക സ്രോതസ്സ് എന്‍ ഐ എ പരിശോധിച്ചാല്‍ ബിനാമി ബന്ധവും വിദേശ ബന്ധവും തെളിയുമെന്നും പരാതിയില്‍ പറയുന്നു .വില്ലേജ് ഓഫീസുകളും കോന്നി താലൂക്ക് ഓഫീസിലും ക്രമ വിരുദ്ധമായി ഇടപെടുന്ന ആളുകളുടെ ലിസ്റ്റ് വിജിലന്‍സ് വിഭാഗത്തിന് ചിലര്‍ അയച്ചു .
Trending Now
- പുതിയ വീട് നിര്‍മ്മിച്ചു നല്കുന്നു ( 27 ലക്ഷം രൂപ മുതല്‍)
- വാടകയ്ക്ക് വീടുകള്‍ ആവശ്യമുണ്ട്
- കോന്നിയില്‍ സബ്സിഡിയോടു കൂടി സോളാര്‍ സ്ഥാപിക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം