ലക്ഷ കണക്കിന് രൂപയുടെ വെട്ടിപ്പ് നടത്തിയബി ജെ പി കോന്നി പഞ്ചായത്ത് കമ്മറ്റി പിരിച്ചു വിട്ടുകൊണ്ട് കൂടുതല്‍ അന്വേഷണം നടത്തുവാനും വെട്ടിപ്പിന് വേണ്ടി മാത്രം പിരിവുനടത്തിയ നേതാക്കളെയും അതിന് കൂട്ടുനിന്ന പ്രഥാന നേതാവിന് എതിരെയും പാര്‍ട്ടി നടപടി സ്വീകരിക്കുന്നു .കഴിഞ്ഞ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് കാലത്ത് കോന്നി യിലെ പാറമട .ക്രഷര്‍ യൂണിറ്റ്,വ്യെക്തികള്‍ എന്നിവരില്‍ നിന്നും ലക്ഷകണക്കിന് രൂപയുടെ പിരിവു നടത്തിയിരുന്നു .പാര്‍ട്ടി ഫണ്ട് എന്ന നിലയില്‍ പിരിച്ച തുകയില്‍ ഭൂരിഭാഗവും പാര്‍ട്ടിയുടെ ഫണ്ടില്‍ എത്തിയില്ല .കോന്നി പഞ്ചായത്ത് കമ്മറ്റി യിലെ ചില നേതാക്കള്‍ സ്വന്തമായി കുറ്റി അടിച്ചു പോലും പിരിവു നടത്തി .ഇത് കണക്കില്‍ പെടുകയില്ല .ലക്ഷകണക്കിന് രൂപയുടെ പാര്‍ട്ടി ഫണ്ട് പിരിച്ചിട്ടും കണക്കുകള്‍ ഇല്ല .ഇതിനെ തുടര്‍ന്ന് നടന്ന കമ്മറ്റികളില്‍ കണക്കു അവതരിപ്പിച്ചില്ല .പാര്‍ട്ടിയുടെ അന്വേഷണത്തില്‍ ലക്ഷങ്ങളുടെ പിരിവു നടന്നതായി കണ്ടെത്തി .പാര്‍ട്ടി ഫണ്ട് വെട്ടിച്ച നേതാക്കള്‍ക്ക് എതിരെ നടപടി വേണം എന്നുള്ള അണികളുടെ ആവശ്യം ആദ്യം മുതല്‍ ചര്‍ച്ച ചെയ്തില്ല.പാര്‍ട്ടിയുടെ പേരില്‍ നടന്ന വന്‍ പിരിവു വെട്ടിപ്പ് പൊതുജനമധ്യത്തില്‍ പരസ്യമായത്തോടെ പാര്‍ട്ടി അന്വേഷണം നടത്തുവാന്‍ തയാറായി .ആര്‍ എസ് എസ് കൂടി നിയന്ത്രിക്കുന്ന പാര്‍ട്ടിയുടെ കോന്നിയിലെ ഘടകം പണം അപഹരിച്ചു എങ്കിലും ആര്‍ എസ് എസ് നോമിനിയായ നേതാവിനെ സംരക്ഷിക്കുവാന്‍ ഉള്ള നീക്കം തുടക്കത്തിലേ പാളി .ലക്ഷങ്ങളുടെ അനധികൃത പണപ്പിരിവ് നടത്തിയ ബി ജെ പി യിലെ നേതാക്കള്‍ക്ക് എതിരെ പാര്‍ട്ടിയുടെ നടപടി ഉടന്‍ ഉണ്ടാകും .ബിജെ പി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ഇപ്പോള്‍ ജി എല്‍ പി സ്കൂളിന് അടുത്ത കെട്ടിടത്തില്‍ ആണ് പ്രവര്‍ത്തനം .മുന്‍പ് പ്രവര്‍ത്തിച്ച കെട്ടിടം തര്‍ക്കത്തെ തുടര്‍ന്ന് ഒഴിഞ്ഞിരുന്നു .
Trending Now
- ഓണ സദ്യ , അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം