കോന്നി പഞ്ചായത്ത് മേഖലയില്‍ മഞ്ഞപിത്തം പടരുന്നു .പതിനെട്ടാം വാര്‍ഡ് ചിറ്റൂര്‍ മുക്ക് പുന്നമൂട് കോളനി ,കോന്നി ടൌണ്‍ മാങ്കുളം ,മങ്ങാരം ,വട്ടക്കാവ് ,അട്ടച്ചാക്കല്‍ ,കൂടാതെ അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ അടക്കം മുപ്പത്തി നാല് ആളുകള്‍ക്ക് രോഗം പിടിപെട്ടു .ചിറ്റൂര്‍ കോളനിയിലെ കൊല്ലം പറമ്പില്‍ മുകേഷ് ,ഭാര്യ സുമി ,മക്കളായ അഖിലേഷ് ,അഭിജിത്,രാജേഷ് ഇയാളുടെ ഭാര്യ സന്ധ്യ എന്നിവര്‍ക്ക് രോഗം കലശലാണ് .ഗര്‍ഭിണിയ്ക്ക് മഞ്ഞപിത്തം സ്ഥിതീകരിച്ചു.ഒന്നിലും അംഗ ന്‍ വാടിയിലും പഠിക്കുന്ന കുട്ടികള്‍ക്കും ഇവിടെ രോഗം പിടിപെട്ടു .എല്ലാവരും സമീപത്തെ കിണറ്റില്‍ നിന്നുമാണ് ജലം എടുക്കുന്നത് .പച്ചവെള്ളം ആണ് കുടിക്കുന്നത് .ഇതില്‍ നിന്നുമാണ് രോഗം പിടിപെടാന്‍ കാരണം എന്ന് കോന്നി ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ പറയുന്നു .കോന്നി ടൌണില്‍ അന്യ സംസ്ഥാന തൊഴിലാളി മഞ്ഞപിത്തം കൂടിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മയങ്ങി വീണു .ഇയാള്‍ക്ക് ഒരാഴ്ചയായി മഞ്ഞപിത്തം പിടിപെട്ടെങ്കിലും മുടങ്ങാതെ ജോലിയ്ക്ക് പോയിരുന്നു .ഇന്ന് രാവിലെ ജോലിയ്ക്ക് പോകുവാന്‍ ടൌണില്‍ എത്തിയപ്പോള്‍ മയങ്ങി വീണു .സഹപ്രവര്‍ത്തകര്‍ എടുത്തു കടയുടെ വരാന്തയില്‍ കിടത്തി .പിന്നീട് ഇയാളെ ആശുപത്രിയില്‍ കൊണ്ട് പോയെന്നു പറയുന്നു .തിളപിച്ച വെള്ളം അല്ല ഇവരും കുടിക്കുന്നത് .കരളിനെ ബാധിക്കുന്ന രോഗം ആയതിനാല്‍ അടിയന്തിര ചികിത്സ തേടണം .പരിസരവും ,വ്യെക്തി ശുചിത്വവും പാലിക്കണം .വിശ്രമം ആവശ്യമാണ് .മലിന ജലം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കണം .ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചാല്‍ അവര്‍ വേണ്ട നിര്‍ദേശം നല്‍കും .
Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം