വനിതകള്‍ നടത്തുന്ന വന ശ്രീ കഫേ :നാടന്‍ വിഭവങ്ങള്‍ വിളമ്പുന്ന കല്ലേലി കഫെ
നല്ല നാടന്‍ കപ്പ ,കാന്താരി മുളക് ഉടച്ച ചമ്മന്തി ,ചൂട് കട്ടന്‍ കാപ്പി ,നടന്‍ ഏത്തപ്പഴം ,നാടന്‍ പശുവില്‍ നിന്നും കറന്ന പാലില്‍ ഒരു ചായ .ഒപ്പം വനത്തിലെ ശീതളവും .ഇത് വനിതകള്‍ നടത്തുന്ന വന ശ്രീ കഫെ .കോന്നി കല്ലേലി അച്ചന്‍കോവില്‍ കാനന പാതയില്‍ കല്ലേലി മൂഴിയില്‍ ആണ് 20 വനിതകള്‍ നടത്തുന്ന ഈ കഫെ.തമിഴ്നാട്ടില്‍ നിന്നും കാല്‍നടയായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി പൂര്‍ണ്ണമായും വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമാണ് വിളമ്പുന്നത് .പുകവലിക്കുന്നവര്‍ക്കും,മദ്യപാനികള്‍ക്കും പ്രവേശനം ഇല്ല .കോന്നി വനം വകുപ്പിന്‍റെ സഹകരണത്തോടെ അരുവാപ്പുലം അഞ്ചാം വാര്‍ഡിലെ വയക്കര വന സംരക്ഷണ സമിതിയും ,ധന ലക്ഷ്മി സ്വാശ്രയ സംഘവും ചേര്‍ന്നാണ് ഈ കഫെ നടത്തുന്നത് .വന സംരക്ഷണ സമിതി സെക്രട്ടറി ലൈലാ ബീവി ,പ്രസിഡണ്ട് സിന്ധു എന്നിവര്‍ അടങ്ങുന്ന സംഘം ഓരോ ദിവസവും മാറി മാറി കഫെ നടത്തുന്നു .ആദ്യ ദിനം തന്നെ 2862 രൂപയുടെ കച്ചവടം കിട്ടി .മുളകൊണ്ട് തീര്‍ത്ത കഫെ യില്‍ പ്ലാസ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചു .കോന്നി ഡി എഫ് ഓ മഹേഷ് കുമാര്‍, നടുവത്ത്മൂഴി വനം റയിഞ്ചു ഓഫീസും കരിമാന്‍ തോട് ഫോറെസ്റ്റ് ഓഫീസ്സ് ജീവനക്കാരും എല്ലാ സഹായവും ചെയ്തു നല്‍കിയതോടെ കല്ലേലി വന ശ്രീ കഫെ പ്രവര്‍ത്തനം തുടങ്ങി .

മറുപടി രേഖപ്പെടുത്തുക