നല്ല നാടന്‍ കപ്പ ,കാന്താരി മുളക് ഉടച്ച ചമ്മന്തി ,ചൂട് കട്ടന്‍ കാപ്പി ,നടന് ഏത്തപ്പഴം ,നാടന്‍ പശുവില്‍ നിന്നും കറന്ന പാലില്‍ ഒരു ചായ .ഒപ്പം വനത്തിലെ ശീതളവും .ഇത് വനിതകള്‍ നടത്തുന്ന വന ശ്രീ കഫെ .കോന്നി കല്ലേലി അച്ചന്‍കോവില്‍ കാനന പാതയില്‍ കല്ലേലി മൂഴിയില്‍ ആണ് 20 വനിതകള്‍ നടത്തുന്ന ഈ കഫെ.തമിഴ്നാട്ടില്‍ നിന്നും കാല്‍നടയായി എത്തുന്ന അയ്യപ്പ ഭക്തര്‍ക്ക് വേണ്ടി പൂര്‍ണ്ണമായും വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രമാണ് വിളമ്പുന്നത് .പുകവലിക്കുന്നവര്‍ക്കും,മദ്യപാനികള്‍ക്കും പ്രവേശനം ഇല്ല .കോന്നി വനം വകുപ്പിന്റെ സഹകരണത്തോടെ അരുവാപ്പുലം അഞ്ചാം വാര്‍ഡിലെ വയക്കര വന സംരക്ഷണ സമിതിയും ,ധന ലക്ഷ്മി സ്വാശ്രയ സംഘവും ചേര്‍ന്നാണ് ഈ കഫെ നടത്തുന്നത് .വന സംരക്ഷണ സമിതി സെക്രട്ടറി ലൈലാ ബീവി ,പ്രസിഡണ്ട് സിന്ധു എന്നിവര്‍ അടങ്ങുന്ന സംഘം ഓരോ ദിവസവും മാറി മാറി കഫെ നടത്തുന്നു .ആദ്യ ദിനം തന്നെ 2862 രൂപയുടെ കച്ചവടം കിട്ടി .മുളകൊണ്ട് തീര്‍ത്ത കഫെ യില്‍ പ്ലാസ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ചു .കോന്നി ഡി എഫ് ഓ മഹേഷ് കുമാര്‍, നടുവത്ത്മൂഴി വനം റയിഞ്ചു ഓഫീസും കരിമാന്‍ തോട് ഫോറെസ്റ്റ് ഓഫീസ്സ് ജീവനക്കാരും എല്ലാ സഹായവും ചെയ്തു നല്‍കിയതോടെ കല്ലേലി വന ശ്രീ കഫെ പ്രവര്‍ത്തനം തുടങ്ങി .
Related posts
-
23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടി : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഇന്ത്യയിലെത്തി
Spread the love 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി... -
പാർട്ട് ടൈം സ്വീപ്പർ ഒഴിവ് : വിമുക്തഭടന്മാർ/അവരുടെ വിധവകൾ/ ആശ്രിതർ എന്നിവർക്ക് അപേക്ഷിക്കാം
Spread the love konnivartha.com; തിരുവനന്തപുരം വഞ്ചിയൂരിൽ ജില്ലാ സൈനികക്ഷേമ ഓഫീസിന് സമീപം പ്രവർത്തിക്കുന്ന സൈനിക റസ്റ്റ് ഹൗസിൽ പാർട്ട് ടൈം... -
ഡിസം. 8 നും 9 നും ആലപ്പുഴ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി
Spread the love ഡിസം. 8 ന് ആലപ്പുഴ ജില്ലയിലെ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി konnivartha.com;...
