Trending Now

ശബരിമലയില്‍ ലക്ഷങ്ങളുടെ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു :ഒരാള്‍ അറസ്റ്റില്‍

ശബരിമല: ശബരിമല സന്നിധാനത്ത് പോലിസ് നടത്തിയ പരിശോധനയില്‍ 1.25 ലക്ഷം രൂപ വില വരുന്ന പുകയില ഉല്‍പ്പങ്ങള്‍ പിടിച്ചെടുത്തു.കഴിഞ്ഞ ദിവസം അന്‍പതിനായിരം രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചു. പാണ്ടിത്താവളത്ത് ബി.എസ്.എന്‍.എല്‍. ഓഫീസിന് സമീപം കുഴിയുണ്ടാക്കി പുകയില ഉല്‍പ്പങ്ങള്‍ നിറച്ച് പ്ലാസ്റ്റിക്ക് വിരിച്ച് ചാരം വിതറി അതിന് മുകളില്‍ അടുപ്പുകൂട്ടി പാത്രവും വെച്ചിരുന്നു . പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പങ്ങള്‍ കണ്ടെടുത്തത്. ബീഡി, സിഗററ്റ്, പാന്‍മസാലകള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. പുകയില ഉല്‍പ്പങ്ങള്‍ സൂക്ഷിച്ചതിന് ശാസ്താംകോട്ട സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തു. ഉല്‍പ്പന്നങ്ങള്‍ പരമാവധി ചില്ലറ വിലയേക്കാള്‍ മൂന്നു മുതല്‍ നാലുവരെ ഇരട്ടി വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് രഹസ്യമായി എത്തിക്കുന്നത് . വന്‍ തോതില്‍ പുകയില ഉല്‍പ്പങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നു പോലീസ് അറിയിച്ചു. റെയ്ഡില്‍ സബ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷ്, എ.എസ്‌ഐമാരായ രവീന്ദ്രന്‍, കൃഷ്ണകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍കുമാര്‍, സുരേഷ്‌കുമാര്‍, ടെിസ, രജു, ശ്യാം മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

15275 അയ്യപ്പഭക്തര്‍ ചികില്‍സ തേടി
ശബരിമല: സര്‍ക്കാര്‍ ആശുപത്രിയില്‍ ഇതുവരെ 15275 തീര്‍ഥാടകര്‍ ചികില്‍സ തേടി. 839 പേരാണ് ചികില്‍സ തേടിയത്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സജ്ജമാക്കിയി’ുണ്ട്.

40000രൂപ പിഴയീടാക്കി
ശബരിമല: സിധാനത്ത് ഡ്യൂ’ി മജിസ്‌ട്രേറ്റിന്റെ ചുമതലയിലുള്ള സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ ആറ് കേസുകളിലായി 40000 രൂപ പിഴ ഈടാക്കി. സിധാനം മുതല്‍ മരക്കൂ’ം വരെയുള്ള സ്ഥലങ്ങളിലെ വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പിഴ ഈടാക്കിയത്. അമിതവില ഈടാക്കല്‍, പഴകിയ ഭക്ഷണസാധനങ്ങളുടെ വില്‍പ്പന, വിലവിവരം പ്രദര്‍ശിപ്പിക്കാത്തത്, ലേബലില്ലാത്ത സാധനങ്ങളുടെ വില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പിഴ ഈടാക്കിയത്. ഡ്യൂ’ി മജിസ്‌ട്രേറ്റ് എസ്. സന്തോഷ്‌കുമാര്‍, എക്‌സിക്യൂ’ീവ് മജിസ്‌ട്രേറ്റ് ശങ്കരന്‍നമ്പൂതിരി, സ്‌ക്വാഡ് അംഗങ്ങളായ രാജശേഖരന്‍പിള്ള, എസ്. പ്രദീപ്കുമാര്‍, ജി. ഗിരീഷ്, സജീവ്കുമാര്‍, റമീസ്, പ്രകാശ് നായര്‍, അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ശബരിമല നടവരവില്‍ 8.86 കോടി രൂപയുടെ വര്‍ധനവ്
ശബരിമല: ശബരിമല മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള പതിനൊ് ദിവസത്തെ കണക്ക് പ്രകാരം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടവരവില്‍ 8.86 കോടി രൂപയുടെ വര്‍ധനവ്. ഈ സീസണില്‍ ഇതുവരെ 41.95 കോടി രൂപയാണ് നടവരവ്. മുന്‍വര്‍ഷം ഇത് 33.09 കോടി രൂപയായിരുു. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുതോടൊപ്പം അനാവശ്യ ചിലവുകള്‍ ഒഴിവാക്കുതിനാണ് ബോര്‍ഡ് ശ്രമിക്കുതെ് ദേവസ്വം ബോര്‍ഡംഗം കെ. രാഘവന്‍ പറഞ്ഞു. വരുമാനം വര്‍ധിക്കുതിന് അനുസരിച്ച് ചിലവിലും നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ വരുമാന വര്‍ധനവിന്റെ ഫലം ലഭിക്കു. ഇതിനുള്ള ശ്രമങ്ങളും ബോര്‍ഡ് ചെയ്യുുണ്ട്. സിധാനത്തെയും പമ്പയിലേയും വരവ് ചിലവുകള്‍ സംബന്ധിച്ച കണക്കുകള്‍ കൃത്യമായി വിലയിരുത്തുുണ്ട്. ബോര്‍ഡംഗങ്ങളില്‍ ഒരാള്‍ എല്ലായിപ്പോഴും സിധാനത്ത് നി് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുുണ്ടെും അദ്ദേഹം പറഞ്ഞു.

വരവ് സംബന്ധിച്ച വിവരങ്ങള്‍-ഇനം, ഈ വര്‍ഷത്തെ തുക, മുന്‍വര്‍ഷത്തെ തുക(ബ്രാക്കറ്റില്‍) എ ക്രമത്തില്‍; അഭിഷേകം-35.03ലക്ഷം(35.54 ലക്ഷം), അപ്പം-3.06കോടി(2.70 കോടി), അരവണ-18.17 കോടി(13.61 കോടി), വെള്ളനിവേദ്യം-1.77 ലക്ഷം(1.76 ലക്ഷം), ശര്‍ക്കര പായസം-12.97 ലക്ഷം(11.16 ലക്ഷം), അര്‍ച്ചന-2.47 ലക്ഷം(2.67 ലക്ഷം), മാലവടി പൂജ-49480 രൂപ(66700രൂപ), പഞ്ചാമൃതം-9.38 ലക്ഷം(6.17 ലക്ഷം), ആടിയശിഷ്ടം നെയ്യ്-24.82 ലക്ഷം(17.91 ലക്ഷം), ബുക്ക്സ്റ്റാള്‍-2.23 ലക്ഷം(8.1 ലക്ഷം), കാണിക്ക-14.30 കോടി(11.31 കോടി), മാളികപ്പുറം-27.15 ലക്ഷം(19.58 ലക്ഷം), മുറിവാടക-1.06 കോടി(93.95 ലക്ഷം), അയ്യപ്പചക്രം-1.02 ലക്ഷം(60040 രൂപ), ഡോണര്‍ഹൗസ്-3.05 ലക്ഷം(7.5 ലക്ഷം), മറ്റിനം-77.40 ലക്ഷം(61.43 ലക്ഷം), സംഭാവന-44.03 ലക്ഷം(29.86 ലക്ഷം), കോട്രാക്ടര്‍-2.30 കോടി(2.23 കോടി), മണി ഓഡര്‍-40589രൂപ(16873 രൂപ), പൂജിച്ച മണി-41150 രൂപ(17980 രൂപ), അദാന സംഭാവന-59.46 ലക്ഷം(23.33 ലക്ഷം).

മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി വാവരുനട
ശബരിമല: ശബരിമല സിധാനത്ത് പതിനെ’ാം പടിയ്ക്ക് താഴെയുള്ള വാവരുനട മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊളളുു. മറ്റൊരു ആരാധനാലയത്തിലും കാണാനാകാത്ത കൂ’ായ്മയാണ് വാവരുനട പ്രദാനം ചെയ്യുത്. പുലിപ്പാല്‍ തേടിയിറങ്ങിയ മണികണ്ഠന്‍ വാവരുമായി ഏറ്റുമു’ുമെുും അതിലൂടെ ചങ്ങാത്തം സ്ഥാപിക്കുമെും വെളിപാട് കി’ിയിരുു. ബലപരീക്ഷണത്തിലൂടെ വാവരെ മനസിലാക്കിയ അയ്യപ്പന്‍ തന്റെ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹത്തെയും കൂ’ി ഒടുവില്‍ അയ്യപ്പന്‍ കുടികൊള്ളു സിധാനത്തിന് സമീപത്തായി വാവരെയും ഇരുത്തി എതാണ് ഐതീഹ്യം വാവരുനടയിലെ മുഖ്യകാര്‍മികന്‍ വി.എസ്. അബ്ദുള്‍ റഷീദ് മുസലിയാര്‍ പറഞ്ഞു.
ജ്യോതിഷിയും ആയുര്‍വേദ വൈദ്യനുമായിരുത്രെ വാവരുസ്വാമി. എരുമേലിയില്‍ പേ’ തുള്ളിയെത്തു അയ്യപ്പന്മാര്‍ അവിടെ ക്ഷേത്രത്തിലും വാവരുപള്ളിയിലും ദര്‍ശനം നടത്തിയ ശേഷമാണ് ശബരിമലയിലേയ്ക്ക് എത്തുക. ജാതിമത വര്‍ണവ്യത്യാസമില്ലാതെ ആര്‍ക്കും ദര്‍ശനം നടത്താവു ശബരിമല നാനാത്വത്തില്‍ ഏകത്വവും വിശ്വമാനവികതയും ഉയര്‍ത്തിപ്പിടിക്കുുവെും ജാതിമത സ്പര്‍ധയും തീവ്രവാദവും വര്‍ധിക്കു ഇത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് സിധാനത്തെ വാവരുനടയെും അദ്ദേഹം പറഞ്ഞു.
പത്തനംതി’ മല്ലപ്പള്ളി വായ്പ്പൂര് വെ’പ്ലാക്കല്‍ കുടുംബത്തിലെ തലമുതിര്‍ അംഗമാണ് വാവരുനടയില്‍ മുഖ്യകാര്‍മികനായി എത്തുക. എ’് കുടംബങ്ങളിലുള്ളവര്‍ യോഗം കൂടി പ്രായവും പൂര്‍ണസമ്മതവും നോക്കിയ ശേഷമാണ് മുഖ്യകാര്‍മികനെ തിരഞ്ഞെടുക്കുക. വാവരുടെ ഊര് എത് ലോപിച്ചാണ് വായ്പ്പൂര് ആയതെും ഐതീഹ്യമുണ്ട്. അയ്യപ്പ ദര്‍ശനത്തിനെത്തുവര്‍ വാവരുസ്വാമിയെയും കണ്ട് വണങ്ങി അനുഗ്രഹം വാങ്ങുു. വാവരുടെ ഉടവാള്‍ വാവരുനടയില്‍ സൂക്ഷിച്ചിരിക്കുതിന്റെ ഇടതുഭാഗത്താണ് കാര്‍മ്മികന്‍ ഇരു് പ്രസാദം നല്‍കുത്. ഭസ്മം, ചരട് എിവ ഇവിടെ നിും ഭക്തര്‍ക്ക് നല്‍കുു. കുരുമുളക്, സുഗന്ധദ്രവ്യങ്ങള്‍, അരി എിവ കാണിക്കയായി ഭക്തര്‍ നല്‍കി വരുു. അരി, ചുക്ക്, ജിരകം, ഏലയ്ക്ക എിവ പൊടിച്ചുണ്ടാക്കിയതാണ് വാവരുനടയിലെ പ്രധാന പ്രസാദം. മധുരവും കയ്പ്പും എരിവും ചേര്‍താണ് ഈ പ്രസാദം. ലോകത്തിനാകെ മാതൃകയാണ് തത്ത്വമസി സന്ദേശമരുളു ശബരിമലയും അതോട് ചേര്‍ുള്ള വാവരുനടയും.
ആധാര്‍ മൊബൈല്‍ ലിങ്കിങ്ങിന് സംവിധാനവുമായി ബി.എസ്.എന്‍.എല്‍.
ശബരിമല: ശബരിമല സിധാനത്ത് ആധാര്‍ നമ്പര്‍ മൊബൈലുമായി ബന്ധിപ്പിക്കുതിനുള്ള സേവനം ബി.എസ്.എന്‍.എല്‍. ഏര്‍പ്പെടുത്തി. വലിയനടപ്പന്തലിന് സമീപം ജ്യോതിനഗറിലുള്ള ബി.എസ്.എന്‍.എല്ലിന്റെ കസ്റ്റമര്‍ കെയര്‍ സെന്ററിലാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയി’ുള്ളത്. നിലവിലുള്ള നമ്പര്‍ മാറാതെ കണക്ഷന്‍ ബി.എസ്.എന്‍.എല്ലിലേയ്ക്ക് മാറ്റുതിനും പുതിയ കണക്ഷന്‍ എടുക്കുതിനും ഇവിടെ സൗകര്യമുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്ക് പ്രയോജനപ്പെടത്തക്കവിധം 86 രൂപയുടെ ഒരു പാക്കേജ് ബി.എസ്.എന്‍.എല്‍. പുറത്തിറക്കിയി’ുണ്ട്. അഞ്ച് ദിവസം പരിധിയില്ലാതെ കോളുകളും ഡേറ്റായും ലഭിക്കുതാണ് ഈ പാക്കേജ്. സിധാനത്ത് പാണ്ടിത്താവളത്തുള്ള ടെലിഫോ എക്‌സ്‌ചേഞ്ച്, വലിയ നടപ്പന്തലിന് സമീപമുള്ള ജ്യോതി നഗറിലെ കസ്റ്റമര്‍ കെയര്‍ സെന്റര്‍, പമ്പയിലും നിലയ്ക്കലുമുള്ള ടെലിഫോ എക്‌സ്‌ചേഞ്ചുകളിലും കസ്റ്റമര്‍ കെയര്‍ സെന്ററുകളും റീച്ചാര്‍ജ്, ടോപ്അപ് തുടങ്ങി ബി.എസ്എന്‍.എല്ലിന്റെ എല്ലാ സേവനങ്ങളും പൂര്‍ണ സമയവും ലഭ്യമാണ്. സിധാനത്തെ 12 സെക്ടറുകളില്‍ ത്രീജി സൗകര്യം ഏര്‍പ്പെടുത്തിയി’ുണ്ട്. സിധാനത്ത് 285 ലാന്റ് ഫോ കണക്ഷനുകളാണ് തീര്‍ഥാടന കാലത്തേക്കായി നല്‍കിയി’ുള്ളത്. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ ഉപയോഗിച്ചുള്ള കണക്ഷനുകളാണ് നല്‍കിയി’ുള്ളത്. ദൃശ്യമാധ്യമങ്ങള്‍ക്ക് അതിവേഗം വീഡിയോ അയയ്ക്കുതിന് 13 ലീസ്ഡ് ലൈനുകള്‍ നല്‍കിയി’ുണ്ട്. പമ്പയില്‍ പ്രവര്‍ത്തിക്കു പോലീസ് കട്രോള്‍റൂമിലെ പോലീസ് ഹെല്‍പ്പ് ലൈന് ആവശ്യമായ സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയി’ുള്ളതും ബി.എസ്.എന്‍.എല്ലാണ്. 12890 എ പോലീസ് ഹെല്‍പ്പ്‌ലൈന്‍ നമ്പരിന് പത്ത് കണക്ഷനുകളാണ് ഒരേ സമയം പ്രവര്‍ത്തിക്കുത്. തീര്‍ഥാടകര്‍ വിളിക്കുമ്പോള്‍ ഒരു ലൈന്‍ ബിസി ആണെങ്കില്‍ മറ്റ് ലൈനുകളിലേയ്ക്ക് സ്വയം കണക്ട് ചെയ്യപ്പെടു സംവിധാനമാണ് ഇവിടെയുള്ളത്.
ജനുവരി പത്ത് മുതല്‍ 15വരെ പുല്‍മേട് പാതയില്‍ മൊബൈല്‍ കണക്ടിവിറ്റി ബി.എസ്.എന്‍.എല്‍. ഏര്‍പ്പെടുത്തും. ഇതിനായി ജനറേറ്റര്‍ ഉപയോഗിച്ചുള്ള താല്‍ക്കാലിക മൊബൈല്‍ ടവറുകള്‍ പുല്‍മേട് പാതയില്‍ സ്ഥാപിക്കും. മകരവിളക്കിനോട് അനുബന്ധിച്ച് തീര്‍ഥാടകര്‍ കൂടുതലായി പുല്‍മേട് പാതയിലൂടെ വരും. ഇവരുടെ സുരക്ഷയ്ക്ക് ഇവിടെ മൊബൈല്‍ കണക്ടിവിറ്റി അത്യാവശ്യമായതിനാലാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുത്. പത്തനംതി’ മുതല്‍ പമ്പവരെയുള്ള റൂ’ില്‍ നാല് കിലോമീറ്റര്‍ ഒഴികെ ബാക്കി എല്ലാ സ്ഥലത്തും മൊബൈല്‍ കവറേജ് ബി.എസ്.എന്‍.എല്‍. ഒരുക്കിയി’ുണ്ട്. സിധാനത്ത് സബ് ഡിവിഷന്‍ എന്‍ജിനീയര്‍ ജയരാജന്റെയും ജെ.ടി.ഒ. എസ്. പ്രദീപിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുത്.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!