Trending Now

ചുമന്ന ഈ പാരിജാതത്തെ കണ്ടിട്ടുണ്ടോ…? നമ്മുടെ കോന്നിയിലും പൂ വിരിഞ്ഞു

ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന,സന്ധ്യക്ക്‌ മാത്രം വിരിയുന്ന സുഗന്ധം പരത്തുന്ന പൂവ്. സത്യഭാമക്ക് വേണ്ടി ശ്രീ കൃഷ്ണൻ ദേവലോകത്ത്‌ നിന്നും കൊണ്ട് വന്ന പൂവ് .പണ്ട് ഇതിന്‍റെ നിറം ചുവപ്പായിരുന്നു.ഇന്നും
കൃഷ്ണൻ സത്യഭാമയെ മറന്നപ്പോൾ അതിന്‍റെ ചുവന്ന നിറം മാറി വെള്ളയായെന്ന് പറയുന്നു .എന്നാല്‍ ചുമന്ന പാരിജാതം നിറയെ പൂത്തു നില്‍ക്കുന്നു നമ്മുടെ കോന്നി യില്‍

കോന്നി വകയാര്‍ മ്ലാംതടത്തില്‍ എം കെ ജി ഡ്രൈവിംഗ് സ്കൂള്‍ ഉടമ മുരിക്കി നാട്ടു ശേരിയില്‍ ആശാന്‍ എന്ന് ശിഷ്യ ഗണവും നാട്ടു കാരും സ്നേഹപൂര്‍വ്വം വിളിക്കുന്ന സജീവിന്‍റെ വീട്ടില്‍ .വള്ളികളില്‍ പടര്‍ന്നു നില്‍ക്കുന്ന ഇല ചാര്‍ത്തുക ള്‍ക്ക് ഇടയില്‍ പ്രേമാതരമായ പൂക്കള്‍ ഒരു പാട് പഴം കഥകള്‍ പറയുന്നു .കൃഷ്ണ യുഗത്തിലെ പ്രണയ ലീലകള്‍ ഒരുപാട് കണ്ട ഈ സ്നേഹലത കാതങ്ങള്‍ താണ്ടി ഇങ്ങ് നമ്മുടെ കോന്നിയിലും എത്തി ..പിന്നെ വളരുന്നു പൂത്ത് ഹൃദയത്തിന്‍റെ കോശങ്ങളില്‍ ഏതോ അഭൌമ സന്ദേശം മിടിപ്പിക്കുന്നു .
സജീവ്‌ എന്ന നമ്മുടെ ആശാന്കി ട്ടിയ ഒരു കൊമ്പ് ..വീട്ടിലെ തൊടിയില്‍ നട്ടു .വളരുവാന്‍ വെള്ളം നല്‍കി .സ്നേഹപൂര്‍വമായ തലോടല്‍ കിട്ടി.പതിയെ മുകുളങ്ങള്‍ മിഴി തുറന്നു.പതിയെ കാഴ്ചകള്‍ കാണുവാന്‍ വളര്‍ന്നു .ഇലകള്‍ വിടര്‍ന്നു .പിന്നെചുറ്റി പടര്‍ന്നു .പൂക്കള്‍ വിടരുവാന്‍ ഉള്ള പ്രായംതികഞ്ഞു .പൂക്കള്‍ വിരിഞ്ഞു .

.ആര്‍ക്കും ഇവിടെ വരാം കാണാം കമ്പുകള്‍ മുറിച്ചു നല്‍കും വളര്‍ത്താം എങ്കില്‍ മാത്രം .നമ്മുടെ നാട്ടിലെ താരം ഈ പവിഴമല്ലി പൂ അല്ല .സജീവ് ആണ് .കാരണം നട്ടതും വളര്‍ത്തിയതും പൂ കാണാന്‍ നമ്മെ അനുഗ്രഹിച്ചതും ഈ പാവം മനുഷ്യന്‍ ആണ് .നല്ല നമസ്കാരം .ഓരോ പവിഴമല്ലി പൂവും സത്യഭാമയുടെ ഓർമകളാണ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!