ദക്ഷിണേന്ത്യയിലെ പ്രധാന ഫുഡ് ടെക്നോളജി കോളേജ് ആയ കോന്നി സി എഫ് ആര് ഡി യില് നിന്നും പ്രിന്സിപ്പല് രാജി വെച്ചു .ഏറെ നാളായി ഈ കലാലയത്തില് നടന്നു വരുന്ന വന് അഴിമതി മറച്ചു വെയ്ക്കുവാനും പല കോ ഴ്സ്സുകള്ക്കും സര്വ്വകലാശാല യുടെ അംഗീകാരം ഇല്ലെന്നുള്ള വിദ്യാര്ത്ഥികളുടെ ആരോപണം ശെരി വെയ്ക്കുന്ന തരത്തില് പ്രിന്സിപ്പല് ഡോ:റീന റോസി നെല്സന് രാജി വെച്ചു .പ്രിന്സിപ്പലിനെ പുറത്താക്കിയതായി നേരത്തെ കാമ്പസ്സില് നിന്നുള്ള വാര്ത്ത ഉണ്ടായിരുന്നു .എന്നാല് തന്നെ പുറത്താക്കുവാന് നേരത്തെ മുതല് ശ്രമം ഉണ്ടെന്നും ഇതിനു പിന്നില് രാഷ്ട്രീയ കളികള് ആണെന്നും പ്രിന്സിപ്പല് ആരോപണം ഉയര്ത്തി .ചില അധ്യാപകര് കുട്ടികളുടെ പണം ഉപയോഗിച്ച് വിദേശ യാത്രകള് നടത്തുന്നു എന്ന പരാതിയും ,ഇവിടെ നടന്നു എന്ന് പറയുന്ന അഴിമതികളും വകുപ്പ് മന്ത്രിയുടെ ഓഫീസ് അന്വേഷിക്കുന്നുണ്ട് .സി എഫ് ആര് ഡി കോളേജ് കോന്നി പെരിഞ്ഞോട്ട ക്കലില് ആണ് .ഒഴിഞ്ഞ കോണില് നിന്നുള്ള വിദ്യാര്ഥികളുടെ സമരമോ പ്രതിക്ഷേധമോ പലപ്പോഴും പുറം ലോകം അറിയില്ല .മാധ്യമങ്ങള്ക്ക് വിവരം ചോര്ത്തി നല്കുന്ന വിദ്യാര്ത്ഥികളെ ചില അധ്യാപകര് ഭീക്ഷണി പെടുത്തുന്നു എന്നുള്ള പരാതി ഉണ്ട് .ലക്ഷകണക്കിന് രൂപയുടെ തിരിമറികള് ഇവിടെ നടന്നു എന്നുള്ള ആരോപണം അന്വേഷിക്കുവാന് മന്ത്രി തന്നെ ഇടപെട്ടിരിക്കുന്നു .മണ്ണ് ഗവേഷണ കേന്ദ്രത്തിന്റെ സ്ഥലം വിട്ടു നല്കിയാണ് സി എഫ് ആര് ഡി ഫുഡ് ടെക്നോളജി കോളേജിനു വേണ്ടി കെട്ടിടം പണിതത് .സ്ഥലപരിമിതി ഉണ്ട് .കുട്ടികള്ക്ക് സെമിനാര് ഹാള് ഇല്ല .അടിസ്ഥാന സൌകര്യം ഒന്നും ഇല്ല .പേരില് തല പൊക്കം ഉണ്ടെങ്കിലും അഴിമതിയും കെടുകാര്യസ്ഥതയും സി എഫ് ആര് ഡി യില് കൊടികുത്തി വാഴുന്നു .രാഷ്ട്രീയ ഇടപെടലുകള് മൂലം പ്രധാന പെട്ട ഒരു കോളേജ് നാറുകയാണ്.രാഷ്ട്രീയ കളികളില് കുട്ടികളുടെ ഭാവി പന്താടുന്നു .അധ്യാപക രക്ഷാകര്ത്തയോഗങ്ങള് കൂടണം എങ്കില് സംസ്ഥാനത്തെ വിവിധ ജില്ലകളില് നിന്ന് രക്ഷിതാക്കള് എത്തണം.തെക്കന് വടക്കന് ജില്ലകളിലെ വിദ്യാര്ത്ഥികള് ആണ് ഇവിടെ പഠിക്കുന്നത് .കോന്നി എം എല് എ അടൂര് പ്രകാശ് മന്ത്രി യായപ്പോള് അനുവദിച്ച കോളേജില് നടന്നു വരുന്ന അഴിമതികളുടെ നിജസ്ഥിതി അറിയുവാന് എം എല് എ എന്ന നിലയില് അടൂര് പ്രകാശിന്റെ ജന പ്രാധിനിത്യ നിയമം ഉപയോഗിക്കണം .അതാണ് ജനകീയ ആവശ്യം .
Related posts
-
ചെന്നൈയില് സ്കൂളുകള്ക്കും കോളജുകള്ക്കും അവധി പ്രഖ്യാപിച്ചു
Spread the love തെക്കുപടിഞ്ഞാറന് ബംഗാള് ഉള്ക്കടലിലും വടക്കന് തമിഴ്നാട്-പുതുച്ചേരി തീരങ്ങളിലും രൂപപ്പെട്ട തീവ്രന്യൂനമര്ദ്ദത്തെ തുടര്ന്ന് തിരുവള്ളൂര്, ചെന്നൈ ജില്ലകളില് ചൊവ്വാഴ്ച... -
ശബരിമലയിൽ തിരക്ക് കൂടിയിട്ടും സുഖദര്ശനം : ചിട്ടയായ പ്രവര്ത്തനം
Spread the love konnivartha.com; രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വലിയ തോതിൽ ഭക്തജനത്തിരക്ക്. തിങ്കളാഴ്ച്ച 80,328 പേർ മല... -
നാവിക സേനാ ദിനാഘോഷം: ഒരുക്കങ്ങൾ പൂർണം, റിഹേഴ്സലിന് വൻജനാവലി
Spread the love ഡിസംബർ മൂന്നിന് നടക്കുന്ന നാവിക സേനാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. രാഷ്ട്രപതി ദ്രൗപതി മുർമു മുഖ്യാതിഥിയായി എത്തുന്ന...
