മലയോര കര്‍ഷകര്‍ പ്രതീക്ഷയില്‍ :റബറിന് വില കൂടുമോ

Spread the love
റബര്‍ കൃഷിക്ക് മുഖ്യ സ്ഥാനം ഉള്ള കോന്നിയിലെ കര്‍ഷകര്‍ പ്രതീക്ഷയിലാണ് .റബറിന് വില കൂടും എന്നുള്ള അഭിപ്രായം കേട്ട് തുടങ്ങി .ആഭ്യന്തര ഉപയോഗം കൂടിയതോടെ വില ഉയരും എന്നുള്ള പ്രതീക്ഷ ഉണ്ട് .ആ .എസ് .എസ് നാലിന്‍റെ വില അല്പം ഉയര്‍ന്നു .130 രൂപ കിലോയ്ക്ക് ലഭിച്ചു .കഴിഞ്ഞ ആഴ്ച 125 രൂപാ മാത്രമായിരുന്നു .വിലകുറഞ്ഞപ്പോള്‍ വെട്ട് തന്നെ നിര്‍ത്തിയിരുന്നു .വില കൂടും എന്ന പ്രതീക്ഷയില്‍ തോട്ടത്തിലെ കാടുകള്‍ പലരും തെളിച്ചു തുടങ്ങി .പഴയ ചിരട്ടകള്‍ വൃത്തിയാക്കി തുടങ്ങി .വില അല്പം കൂടി മെച്ചപെട്ടാല്‍ കോന്നിയിലെ റബര്‍ കര്‍ഷകര്‍ക്ക് അത് ആശ്വാസകരമാകും .കോന്നി റബര്‍ ബോര്‍ഡില്‍ നിന്നും കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നില്ല എന്ന് ആരോപണം ഉണ്ട് .കര്‍ഷകര്‍ക്ക് റബര്‍ സംബന്ധമായ വിവരങ്ങള്‍ ലഭ്യ മാക്കുവാന്‍ കര്‍ഷക സമിതികള്‍ക്ക് രൂപം നല്‍കണം .നിലവില്‍ ഉള്ള സമിതികളില്‍ ഉണര്‍വ് ഇല്ല .റബര്‍ കര്‍ഷകരെ ന്യൂതന രീതിയില്‍ ഉള്ള വെട്ട് പഠിപ്പിക്കുവാന്‍ പരിശീലന പദ്ധതികള്‍ കോന്നി യില്‍ തുടക്കം കുറിക്കണം .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!