Trending Now

ഹൃദയത്തിന്‍റെ പേര് ഡോ. എം.എസ്. സുനില്‍

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക.ആയിരക്കണക്കിന് മനുഷ്യഹൃദയം ഒന്നിച്ചു പറയും ആ ഹൃദയത്തിന്‍റെ പേര് ഡോ. എം.എസ്. സുനില്‍ .

സാധാരണ വേഷം .കഴുത്തില്‍ മുത്തുമാല,സംസാരത്തില്‍ സ്നേഹം ,ചെയ്യുന്ന പ്രവര്‍ത്തി ജീവകാരുണ്യം .ഡോ. എം.എസ്. സുനില്‍ എന്ന സുനിൽ ടീച്ചർ. പഠിപ്പിക്കുന്നത് പുസ്തകങ്ങളിലെ അറിവ് മാത്രമല്ല, സഹജീവി സ്നേഹത്തിന്‍റെ കരള്‍ നിറച്ച ബന്ധങ്ങള്‍ ആണ് .
പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജിൽ സൂവോളജി ഡിപ്പാർട്ട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായിവിരമിച്ച ഡോ; എം.എസ് സുനിൽ ദരിദ്രരും,നിരാലംബരുമായ ജനങ്ങളെ സേവിക്കുന്നതിലൂടെ തനതായ സംഭാവനകൾ നൽകിയ വ്യക്തിത്വത്തിനുടമയാണ്. ഉന്നത വിദ്യാഭ്യാസവും, ഉയർന്ന ശമ്പളവുമുളള ജോലി ഉണ്ടായിട്ടും മുക്കാൽ സമയവും ഇനി ആര്‍ക്കു അര്‍ഹത പെട്ട ഭവനം ഒരുക്കി നല്‍കും എന്ന ചിന്തയിലാണ് . സേവനരംഗത്ത് ഈ സ്ത്രീ സാന്നിധ്യം ജില്ലയുടെ തിലക കുറിയാണ്. ആതുരശുശ്രൂഷരംഗത്ത് പ്രവർത്തിക്കുന്നതിന് സ്ത്രീകൾക്ക് പരിമിതികൾ ഇല്ലെന്നു തോന്നിപ്പോകും സുനിലിന്റെ പ്രവർത്തനം കാണുമ്പോൾ. ഗവർമെന്റിന്റെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിക്കാത്ത ഭവനരഹിതരായ ദരിദ്രരായ 87കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി. അച്ഛനും അമ്മയും നഷ്ടപ്പെട്ട് മുത്തശ്ശിയോടൊപ്പം റോഡിന്റെ ഒരു വശത്ത് പുറമ്പോക്കിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച് അതിൽ താമസിക്കുകയായിരുന്ന ആശ എന്ന തന്റെ വിദ്യാർത്ഥിയ്ക്കാണ് സുനിൽ ആദ്യമായി വീട് വെച്ച് നൽകിയത്.

കൂടാതെ പത്ത് വർഷത്തോളമായി ചാലക്കയം മൂഴിയാ ർ എന്നിവിടങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ ഇ ടയി ൽ പ്രവർത്തിച്ച് വ രികയാണ്. എല്ലാമാസവും ഇവിടം സന്ദർശിക്കുകയും അവർക്ക് വേണ്ട സഹായങ്ങൾ എത്തിച്ച് കൊടുക്കുകയും ചെയ്തുവരുന്നു . ഇവിടെ 28 കുടിലുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ട്.മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട്.

2008ൽ 3 കുട്ടികളെ ദത്തെടുത്ത് അവർക്ക് വീടും വെച്ച് നൽകി. വായന പ്രോത്സാഹിപ്പിക്കുന്നതിനായി 20 ലൈബ്രറികൾ ആരംഭിച്ചു. സ്ഥിരമായി രക്തദാനം ചെയ്യാറുളള സുനിലിന് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.അനാഥരായ പാവപ്പെട്ട 15 കുട്ടികൾക്ക് പഠനത്തിനുളള സഹായം നൽകി വരികയാണ്. ഇതിൽ ഒരാൾ എച്ച് ഐ വി പോസിറ്റീവ് ആണ്. , കൂടാതെ വിദ്യാർത്ഥികളുടെ സഹായത്താൽ 8 റോഡുകൾ നവീകരിച്ചു.

എച്ച്ഐവി ബോധവത്ക്കരണം, ട്രാഫിക് ബോധവത്ക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചും നിർധനരായ പെൺകുട്ടികളുടെ വിവാഹം നടത്തിയും സ്തുത്യർഹമായ സേവനം ലഭ്യമാക്കുന്ന സുനിൽ നമ്മൾ മാതൃകയാക്കേണ്ട വ്യക്തിത്വത്തിനുടമയാണെന്നകാര്യത്തിൽ സംശയമില്ല.അവാര്‍ഡുകള്‍ അലമാരയില്‍ സ്ഥാനം പിടിക്കുമ്പോള്‍ സുനില്‍ ടീച്ചര്‍ മാനവ ഹൃദയങ്ങളില്‍  ചേക്കേറുന്നു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!